പാലക്കാട്: യുഡിഎഫുമായി ഉണ്ടാക്കിയ കരാര്ലംഘിച്ചതിനെ തുടര്‍ന്ന് ജനകീയവികസന സമിതിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനിടെ സിപിഎമ്മിന് ഗുണപരമായമാറ്റം ഉണ്ടായെന്നും തിരിച്ചു പോകുന്നതില്‍ സന്തോഷമേയുള്ളുവെന്നും മുരളി പറഞ്ഞു.
മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വഹിച്ചിരുന്ന വൈസ്ചെയര്‍മാന്‍, മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്നീസ്ഥാനങ്ങളും രാജിവെച്ചതായും അദ്ദേഹം അറിയിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ടി സീന, സ്ഥിരം സമിതി അധ്യക്ഷരായ കെ.കൃഷ്ണകുമാര്‍, പി.മുഹമ്മദ്, ടി.കെ ഹമീദ് എന്നിവരാണ് ഇന്നലെ നഗരസഭാസെക്രട്ടറിക്ക് രാജി കത്ത് നല്‍കിയത്.
2010 നവംബര്‍ നാലിന് ജനകീയ വികസന സമിതിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2011 നവംബര്‍ മാസം മുതല്‍ ആദ്യത്തെ രണ്ടര വര്‍ഷക്കാലം നഗരസഭയുടെ ചെയര്മാന് സ്ഥാനം ഷൊര്‍ണ്ണൂര്‍ ജനകീയ വികസനസമിതിക്കും വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനും നല്‍കുന്നതിന് പുറമെ ചെയര്മാന് സ്ഥാനം വഹിക്കുന്ന ജനകീയ വികസനസമിതിക്ക് രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും വൈസ് ചെയര്മാന് സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിന് മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും നല്കാന് തീരുമാനമായിരുന്നു.
ഇതിന് ശേഷമുള്ള രണ്ടരവര്‍ഷക്കാലം ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനും വൈസ് ചെയര്മാന് സ്ഥാനം ജനകീയവികസനമുന്നണിക്കും ചെയര്മാന് സ്ഥാനം വഹിക്കുന്നവര്‍ക്ക് രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും വൈസ് ചെയര്മാന് സ്ഥാനം വഹിക്കുന്നവര്‍ക്ക് മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും നല്‍കാനായിരുന്നു കോണ്‍ഗ്രസും ജനകീയ വികസനമുന്നണിയും തമ്മിലുണ്ടാക്കിയ കരാര്‍.
ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രനും ജനകീയ വികസന മുന്നണി ചെയര്മാന് എം ആര് മുരളിയും ഉണ്ടാക്കിയ കരാര്‍ അന്നത്തെ യു ഡി എഫ് ഉന്നതാധികാര സംസ്ഥാന സമിതി അംഗം കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു. ഷൊര്‍ണ്ണൂര്‍ ചാര്‍ജ്ജുള്ള ഡിസിസി ജനറല്‍ സെക്രട്ടറി ടി.പി.ഷാജിയും ജില്ലാ ജനറല്‍ സെക്രട്ടറി സി.ചന്ദ്രനും ഈ കരാറില്‍ സാക്ഷിയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിലവില്‍ കരാറില്ലെന്ന് പറഞ്ഞ് ചെയര്മാന് സ്ഥാനം ഒഴിയാത്ത സാഹചര്യത്തിലാണ് ജനകീയ വികസന മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതെന്ന് സി വി ബാലചന്ദ്രന് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ സിപിഎം പിന്തുണയോടെ ഭരണത്തില്‍ തുടരാനുള്ള തീരുമാനം എം ആര് മുരളിയുടെയും അതോടൊപ്പം സി പി എമ്മിന്റെയും രാഷ്ട്രീയ പാപ്പരത്തത്തെയാണ് തുറന്ന് കാണിക്കുന്നതെന്നും ഡി സി സി പ്രസിഡന്റ് ബാലചന്ദ്രന് പറഞ്ഞു. ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ 33 അംഗങ്ങളാണുള്ളത്. സിപിഎം 12, യു ഡി എഫ് 8, ജെവിഎസ് ഒരുസ്വതന്ത്ര ഉള്‍പ്പെടെ 8, ബിജെപി 3, സിപിഐ 1, എസ്ഡിപിഐ -1 എന്നിങ്ങനെയാണ് കക്ഷിനില.
മൂന്നില്‍ ഒന്ന് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ സാധ്യമാകുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാന് സാധ്യമല്ലാത്ത സ്ഥിതിയാണ്. സിപിഎമ്മാകട്ടെ മുരളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരേണ്ടന്ന് മാത്രമല്ല കോണ്‍ഗ്രസ് മറ്റുള്ളവരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ട് വന്നാലും പിന്തുണക്കേണ്ടെന്ന നിലപാടും എടുത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുരളിക്ക് ചെയര്മാന് സ്ഥാനം നിലനിര്‍ത്താന്‍ യാതൊരു ഭീഷണിയും നിലനില്‍ക്കുന്നില്ലെന്നാണ് സ്ഥിതി. സി പി എം മുരളിയോടുള്ള മൃദു സമീപനത്തിന് പുറമെ മുരളിയുടെ സി പി എം വിരുദ്ധ നിലപാടില്‍ വന്ന മാറ്റവും വരും ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാനും ഇടയാക്കിയിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: