Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുദ്ധക്കുറ്റം: ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാവിന്‌ വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 11:09 pm IST
inWorld

ധാക്ക: ബംഗ്ലാദേശിലെ മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവിന്‌ വധശിക്ഷ. 1971ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യസമരത്തില്‍ കൂട്ടക്കൊലയ്‌ക്കും മനുഷ്യത്വ ഹീനമായ ക്രൂരകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്നാരോപിച്ചാണ്‌ വധശിക്ഷ വിധിച്ചത്‌.

1971 ജൂലൈ 25ന്‌ സോഹാഗ്പൂര്‍ ഗ്രാമത്തിലെ 164 നിരായുധരായ പൗരന്മാരെ കൂട്ടക്കൊല ചെയ്തതിന്‌ പ്രത്യേക ബംഗ്ലാദേശ്‌ ട്രൈബ്യൂണലാണ്‌ മുഹമ്മദ്‌ ക്വാമറുസ്മാന്‌ വധശിക്ഷ വിധിച്ചതെന്ന്‌ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

മരണം വരെ ഇയാളെ തൂക്കിലിടണമെന്നാണ്‌ കോടതി വിധി. മൂന്ന്‌ ജഡ്ജിമാരടങ്ങിയ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ 2 ലെ ചെയര്‍മാന്‍ ജസ്റ്റിസ്‌ ഒബെദുള്‍ ഹസ്സനാണ്‌ നിറഞ്ഞുകവിഞ്ഞ കോടതിയില്‍ പ്രതിയുടെ ശിക്ഷ പ്രഖ്യാപിച്ചത്‌.

ജമാ അത്തെയുടെ അസിസ്റ്റന്റ്‌ ജനറല്‍ സെക്രട്ടറി കൂടിയായ അറുപതുകാരനായ ക്വാമറുസ്മാന്‍ കേസിലെ നാലാം പ്രതിയാണ്‌. ഇയാള്‍ പാക്കിസ്ഥാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന്‌ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തു എന്നാണ്‌ കുറ്റാരോപണം. വിധി പ്രഖ്യാപിക്കുന്ന സമയത്ത്‌ ഉന്നത കുറ്റകൃത്യവിരുദ്ധ ദ്രുതകര്‍മസേനാ ബറ്റാലിയനും പോലീസും ട്രൈബ്യൂണല്‍ സമുച്ചയത്തിന്‌ ചുറ്റും അതീവജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ധാക്ക പട്ടണത്തിന്‌ പുറത്തുള്ള പഴയ ഹൈക്കോടതി കെട്ടിട സമുച്ചയത്തിലാണ്‌ പ്രത്യേക ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത്‌. വിധി പ്രഖ്യാപിക്കും ദിവസം ദേശവ്യാപകമായി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിരുന്നു. ക്വാമറുസ്മാനെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രത്യേക സുരക്ഷാ സന്നാഹത്തോടെയാണ്‌ കോടതിയിലെത്തിച്ചത്‌.

വടക്കന്‍ മൈമന്‍സിംഗ്‌ പ്രദേശത്ത്‌ ബംഗാളി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ ബാദര്‍ ഭീകരസംഘടനയുടെ മുഖ്യ ആസൂത്രകനാണ്‌ ഇയാളെന്ന്‌ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരാണ്‌ രാജ്യത്തെമ്പാടും കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിചാരണയ്‌ക്കിടെ ക്വാമറുസ്മാന്‍ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു.
രാഷ്‌ട്രീയസ്വാധീനങ്ങള്‍ക്ക്‌ വഴങ്ങി പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണിതെന്നും അയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിനായിരുന്നു ട്രൈബ്യൂണല്‍ ഏഴ്‌ പ്രത്യേക കുറ്റങ്ങളില്‍ പ്രതിയാണെന്ന്‌ കാണിച്ച്‌ ഇയാള്‍ക്ക്‌ കുറ്റപത്രം നല്‍കിയത്‌. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും നടത്തിയ മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ്‌ ഇതില്‍ വിധിയുണ്ടായിരിക്കുന്നതും. കൂട്ടക്കൊലയടക്കം അഞ്ച്‌ കുറ്റങ്ങള്‍ വിചാരണയില്‍ തെളിഞ്ഞതായാണ്‌ 265 പേജുള്ള വിധിന്യായത്തില്‍ പ്രസ്താവിക്കുന്നത്‌.

സ്വാതന്ത്ര്യ സമരയുദ്ധത്തില്‍ മൂന്ന്‌ ദശലക്ഷം പൗരന്മാര്‍ കൊല്ലപ്പെട്ടതായും രണ്ട്‌ ലക്ഷത്തോളം സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടതായുമാണ്‌ ബംഗ്ലാദേശിന്റെ വിലയിരുത്തല്‍. ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ പലായനം ചെയ്തെന്നും അവര്‍ പറയുന്നു. ട്രൈബ്യൂണല്‍ വിധിയെ ശക്തമായി എതിര്‍ത്ത ക്വാമറുസ്മാന്റെ അഭിഭാഷകന്‍ സെയ്ഫുര്‍ റഹ്മാന്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.