പാലക്കാട്: റെയില്‍വെ ഡിവിഷനില്‍ കാവല്‍ക്കാരില്ലാത്ത ഒരു ലെവല്ക്രോസുപോലും ഇപ്പോള്‍ ഇല്ലെന്ന് ഡി.ആര്.എം. പീയുഷ് അഗര്‍വാള്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ലെവല്‍ക്രോസ് ബോധവല്ക്കരണദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈവര്‍ഷം പരമാവധി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. എലത്തൂരിനും കൊയിലാണ്ടിക്കുമിടയിലുള്ള 196എ ലെവല്‍ക്രോസാണ് ഏറ്റവും മികച്ചരീതിയില്‍ പരിപാലനം ചെയ്യപ്പെടുന്ന എല്‍.സിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സെക്ഷനിലെ ഡിവിഷണല്‍ എന്‍ജിനീയര്‍ ബി.ആര്.ശ്രീകുമാര്‍ ഡി.ആര്.എമ്മില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. ഏറ്റവും മികച്ച അഞ്ച് ഗേറ്റ്മാന്‍മാര്‍ക്ക് കാഷ് അവാര്‍ഡും നല്കി.
എ.ഡി.ആര്.എം. മോഹന്മേനോന്, സീനിയര്‍ ഡിവിഷണല്‍ സേഫ്റ്റി ഓഫീസര്‍ സി.മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: