കര്ഷകന് വി ത്തുവിതച്ച് കാത്തിരിക്കുന്നതുപോലെ ഒരു ഉത്തമ സാധകന് താന്‍ ചെയ്യേണ്ട തെല്ലാം ചെയ്ത് കാത്തിരിക്കണം. കര്ഷകന് എത്ര ധൃതി വച്ചാലും കതിര് വരേണ്ട സമയത്ത് മാത്രമേ വരികയുള്ളൂ. കതിര് വരുന്നത് കര്ഷകന് ചെയ്യേണ്ടതെല്ലാം ചെ യ്തുകൊണ്ടിരിക്കുകയും വേണം. അതുപോലെ നാം ചെയ്യേണ്ടതെല്ലാം ചെയ്ത് കാത്തിരിക്കുമ്പോള്‍ ആ ശക്തി നമ്മുടെ അന്തര്‍ബോധത്തില്‍ അവതരിക്കും. അത് നമ്മുടെ പരിശ്രമം കൊണ്ട് സംഭവിക്കാവുന്നതല്ല. എങ്കിലും നമ്മുടെ പരിശ്രമം കൂടാതെ അത് സംഭവിക്കുകയും ഇല്ല. ‘താന്‍ പാതി ദൈവം പാതി’ എന്ന ഒരു ചൊല്ലുണ്ടല്ലോ; അതിന്റെ സാരം ഇതാണ്. ഈശ്വരന് എല്ലാം ചെയ്യും എന്ന് ചിന്തിച്ച് അലസന്മാരായി ഇരിക്കാന്‍ ആര്‍ക്കും കഴിയില്ല. നാം ചെയ്യേണ്ടതെല്ലാം തീര്‍ച്ചയായും ചെയ്തിരിക്കണം.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: