തിരുവനന്തപുരം: തമിഴ്നാടിനനുകൂലമായി വാര്ത്തകളെഴുതിയെന്ന പേരില്‍ മൂന്ന് പ്രമുഖ പത്രങ്ങള്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചു. പത്രങ്ങള്‍ ചാരപ്പണി നടത്തിയതിനും, സംസ്ഥാന താല്പര്യങ്ങള്ക്കെതിരായി പ്രവര്‍ത്തിച്ചതിനും തെളിവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്തര്‍ സംസ്ഥാന നദീജല ഇടപാടുമായി ബന്ധപ്പെട്ട് മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി ദിനപത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ തമിഴ്നാടിന്റെ ആനുകൂല്യങ്ങള്‍ പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങളുടെ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ്സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണെ ചുമതലപ്പെടുത്തുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേല് മന്ത്രിസഭ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: