കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.പി.വധക്കേസില്‍ കുടുങ്ങുമെന്ന് കെ.കെ.രമ. ടി.പി വധത്തിന്റെ ഗുഢാലോചനയില്‍ ഇവര്‍ രണ്ടു പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നുവെന്നും രമ സൂചിപ്പിച്ചു
ഇടതുപക്ഷ ഐക്യവേദിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ടി.പി.രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ.
കേസിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ. പോലുള്ള ഏജന്‍സിയെ അന്വേഷണം ഏല്പിക്കണം. ഇക്കാര്യത്തില്‍ ആര്.എം.പി. ഉറച്ചുനില്‍ക്കുകയാണ്
സിപിഎം സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാണ്. കൊലപാതകം നടത്തിയ ഗുണ്ടകള്‍ക്ക് സിപിഎം ആണ് ചിലവിന് നല്‍കുന്നതെന്നും രമ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: