കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആരോഗ്യ അദാലത്തില്‍ 115 പരാതികളില്‍ പ്രശ്ന പരിഹാരത്തിന് നര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. അദാലത്തിലേക്ക് ആകെ 221 പരാതികളാണ് ലഭിച്ചത്. ഇതില്‍ 115 പരാതികള്‍ അദാലത്തിന് മുന്‍പ് ലഭിച്ചവയാണ്. ഇതില്‍ അലോപതി വിഭാഗത്തില്‍ 93ഉം ഹോമിയോ 12, ആയുര്‍വേദം 10 പരാതികളുമാണ് ലഭിച്ചത്. ഇതിനു പുറമെ ഇന്നലെ മാത്രം 106 പരാതികളും ലഭിച്ചു. ഇതില്‍ 82 അലോപതി പരാതികളും എട്ട് ഹോമിയോ, 16 ആയുര്‍വേദ രംഗത്തെ പരാതികളും ഉള്‍പ്പെടുന്നു. ഈ പരാതികളില്‍ ഒരു മാസത്തിനകം പരിഹാരം നിര്‍ദേശിച്ച് അപേക്ഷകരെ അിറയിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും ഉദ്യോഗസ്ഥരുമില്ല എന്ന പരാതിയാണ് ഏറ്റവും കൂടുതലായി അദാലത്തില്‍ വന്നത്. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അിറയിച്ചു. കാക്കനട് ഹോമിയോ ആശുപത്രി നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. നിലവിലുള്ള ജില്ല പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രിയുടെ കെട്ടിട പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ സ്ഥലം എം.എല്‍.എ കൂടിയായ ഹൈബി ഈഡന്റെ പ്രാദേശക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായും മന്ത്രി അറിയിച്ചു.
കാഷ്വാലിറ്റി ഇല്ലാത്ത എല്ലാ താലൂക്ക് ആശുപത്രികളിലും കാഷ്വാലിറ്റി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോക്ലിയാര്‍ ഇപ്ലാന്റ് പ്ലാന്റ് ആരംഭിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കും. ഇതിനു പുറമെ മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയുടെ നവീകരണത്തിന് 35 ലക്ഷവും എടവനക്കാട് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ മന്ദിര നിര്‍മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഹീമോഫീലിയ ബാധിച്ച് ബുദ്ധിമുട്ടുന്ന ആലുവ ചുണങ്ങംവേലി മുളയങ്കോട് നാലു സെന്റില്‍ താമസിക്കുന്ന മാഹീന്, സജിത്ത് എന്നിവരുടെ ചികിത്സയ്ക്ക് കാരുണ്യ ബനവലന്റ് ഫണ്ടിലുള്‍പ്പെടുത്തി ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. ശ്രീമൂല നഗരം ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 52 ലക്ഷം അനുവദിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് ആശുപത്രികളില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കും. കോതമംഗലം താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.ഐ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് യോഗം ചേരും. ആശ പ്രവര്‍ത്തകര്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീണ്ടും ഉയര്‍ത്തുന്ന കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അദാലത്തില്‍ അറിയിച്ചു.
കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലെ റെക്കോര്‍ഡ് റൂം, ഓപ്പറേഷന് തിയേറ്റര്‍ എന്നിവ നഗരസഭയുടെ മെയ്ന്റനന്‍സ് ഫണ്ടിലുള്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കും. ആര്.എസ്.ബി.വൈ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കുമ്പളങ്ങി സി.എച്ച്.സിയില്‍ മുഴുവന്‍ സമയ ചികിത്സ ലഭ്യമാക്കും. ഇതിനായി എന്‍.ആര്.എച്ച്.എം വഴി ഡോക്ടറേയും നഴ്സ്മാരേയും നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. മട്ടാഞ്ചേരി ആശുപത്രിയിലെ പ്രസവ വാര്‍ഡ് തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നടന്ന ആരോഗ്യ അദാലത്തിന്റെ അടിസ്ഥാനത്തിലാകും ജില്ലയില്‍ പ്രത്യേക ആരോഗ്യ പാക്കേജിന് രൂപം നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
അദാലത്ത് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: