മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ വിജയരഥത്തിന് മുംബൈയില്‍ സ്റ്റോപ്പ്. തുടര്‍ച്ചയായ ഏഴുവിജയങ്ങളുമായി കുതിച്ച മഹേന്ദ്ര സിങ് ധോണിയെയും സംഘത്തേയും 60 റണ്‍സിനു തറപറ്റിച്ച മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിച്ചു.
മുംബൈ മുന്നില്‍വച്ച 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്ങ്സ് വെറും 79 റണ്‍സിന് നിലംപൊത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടീം സ്കോര്‍ എന്ന മാനക്കേടും മുന്‍ ചാമ്പ്യന്മാരുടെ ചുമലിലേറി.
അക്ഷരാര്‍ഥത്തില്‍ ബാറ്റിങ് ദുരന്തമായിരുന്നു സൂപ്പര്‍ കിങ്ങ്സിന്റേത്. ചെറിയ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കാന്‍ കൊതിച്ച അവര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പരാജയം ചോദിച്ചുവാങ്ങി. മൂന്നു വിക്കറ്റുകള്‍വീതം വീഴ്ത്തിയ പേസര്‍ മിച്ചല്‍ ജോണ്‍സനും സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും ചെന്നൈയുടെ ചിറകരിഞ്ഞു. ലാസിത് മലിംഗ രണ്ടുപേരെ പുറത്താക്കി.
മൂന്നാം ഓവറില്‍ ഓപ്പണര്‍ മുരളി വിജയ് (2), സുരേഷ് റെയ്ന (0), എസ്. ബദരിനാഥ് (0) എന്നിവരെയല്ലാം ഡഗ്ഔട്ട് കാണിച്ച് ജോണ്സന് നല്കിയ ഷോക്കില്‍ നിന്ന് ചെന്നൈയ്ക്കു കരകയറാനായില്ല. മൈക്ക് ഹസിയും (22) ധോണിയും (10), രവീന്ദ്ര ജഡേജയും (20) മുംബൈയുടെ സംഹാര താണ്ഡവത്തെ അതിജീവിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡെയ്ന്‍ ബ്രാവോ (9) തിളങ്ങാത്തതും ചെന്നൈയ്ക്ക് തിരിച്ചടിയായി.
നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (39 നോട്ടൗട്ട്) ഡെയ്ന്‍ സ്മിത്ത് (22), ദിനേശ് കാര്‍ത്തിക് (23) എന്നിവരുടെ ചെറുത്തു നില്പ്പകളും ഹര്ഭജന് സിങ്ങിന്റെ (11 പന്തില്‍ 25 നോട്ടൗട്ട്) വെടിക്കെട്ടും മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. രോഹിത് മൂന്നു ഫോറുകളും ഒരു സിക്സറുമടിച്ചു.
ഭാജി രണ്ടു തവണ പന്ത് ഗ്യാലറിയിലെത്തിച്ചു; രണ്ട് തവണ അതിര്‍ത്തി കടത്തി. ചെന്നൈ നിരയില്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്.
മുബൈ ഇന്ത്യന്‍സ്- സ്മിത്ത് ക്യാച്ച് ആന്‍ഡ് ബി ബ്രാവോ 22, സച്ചിന് എല്‍ബിഡബ്ല്യൂ ജഡേജ 15, ദിനേശ് കാര്‍ത്തിക് സി റെയ്ന ബി ജഡേജ 23, പൊള്ളാര്‍ഡ് സി റെയ്ന ബി ജഡേജ 1, രോഹിത് നോട്ടൗട്ട് 39, റായിഡു ബി അശ്വിന് 10, ഹര്ഭജന് നോട്ടൗട്ട് 25. എക്സ്ട്രാസ്- 4. ആകെ- 5ന് 139.
വിക്കറ്റ് വീഴ്ച്ച- 1-40, 2-42, 3-45, 4-66, 5-82.
ബൗളിങ്: ജഡേജ- 4-0-29-3, മോഹിത് ശര്‍മ 4-0-2-0, ക്രിസ് മോറിസ്3-0-14-0, ബ്രാവൊ-3-019-1, ബെന്‍ ലാഫിന് 4-0-46-0, അശ്വിന് 2-0-11-1.
ചെന്നൈ സൂപ്പര്‍ കിങ്ങ്സ്- ഹസി സി സ്മിത്ത് ബി ഓജ 22, വിജയ് ബി ജോണ്സന് 2, റെയ്ന സി പൊള്ളാര്‍ഡ് ബി ജോണ്സന് 0, ബദരിനാഥ് എല്‍ബിഡബ്ല്യൂ ജോണ്സന് 0, ബ്രാവൊ സി റായിഡു ബി സുയാല്‍ 9,അശ്വിന് ബി ഹര്ഭജന് 2, ധോണി സി പൊള്ളാര്‍ഡ് ബി ഓജ 10, ജഡേജ സി റായിഡു ബി ഓജ 20, മോറിസ് ബി മലിംഗ 1, മോഹിത് സി സുയാല്‍ ബി മലിംഗ 0, ലാഹ്ലിന്‍ നോട്ടൗട്ട് 4. എക്സ്ട്രാസ്-9. ആകെ- 79.
വിക്കറ്റ് വിഴ്ച്ച: 1-9, 2-9, 3-9, 4-18, 5-34, 6-60, 7-52, 8-54, 9-54, 10-79.
ബൗളിങ്: ജോണ്സന് 3-0-27-3, സുയാല്‍ 3-0-21-1, ഹര്ഭജന് 4-0-13-1, മലിംഗ 3-0-6-2, ഓജ 2.2-0-11-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: