കൊച്ചി: എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള സിഎംപി ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
സിഎംപി മുന്നോട്ടു വച്ച പ്രശ്നങ്ങളില്‍ ചിലതു പരിഹരിക്കേണ്ടവയാണ്. മുഖ്യമന്ത്രിയും താനും യുഡിഎഫ് കണ്‍വീനറും 12നു കോട്ടയത്തു സിഎംപി നേതാക്കളുമായി ചര്‍ച്ച നടത്തും.
ഇക്കര്യം ഇരുവരുമായി സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അഭിപ്രായവ്യത്യാസം തുടരുന്നതിനാല്‍ യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് സിഎംപി ഞായറാഴ്ച്ച വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി യുഡിഎഫ് വിടണമെന്നും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു കണ്ണൂരില്‍ നടന്ന സിഎംപി നേതൃയോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. ഈ പശ്ചാത്തലത്തിലാണ് സിഎംപിയുമായി ഈ മാസം 12 ന് ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: