കൊളംബോ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നിന്നും സ്പിന്നര്‍ അജാന്ത മെന്‍ഡിസിനെ ലങ്ക ഒഴിവാക്കി. ഓപ്പണര്‍ ഉപുല്‍ തരംഗയ്ക്കും ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ആഞ്ചലോ മാത്യൂസ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലാണ്. കൈവിരലിന് പരിക്കേറ്റ് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട മുന്‍ നായകന് മഹേല ജയവര്‍ധനയും ടീമില്‍ തിരിച്ചെത്തി. ഐപിഎല്ലില്‍ കളിക്കുന്ന കുമാര്‍ സംഗക്കാര, തിലക്രതനെ ദില്ഷന്, ലസിത് മലിംഗ, സജിത്ര സേനനായകെ എന്നിവരും ടീമില്‍ സ്ഥാനം നേടി.
ടീം: ആഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ചണ്ഡിമല്‍, ദില്ഷന്, കുശല്‍ പെരേര, സംഗക്കാര, ജയവര്‍ദ്ധനെ, തിരിമന്നെ, ജീവന് മെന്‍ഡിസ്, തിസര പെരേര, മലിംഗ, ഹെറാത്ത്, നുവാന്‍ കുലശേഖര, ഷാമിന്ഡ എറംഗ, സേനാനായകെ, വെലഗേദര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: