കാഞ്ഞങ്ങാട്: പത്തുവര്‍ഷം മുമ്പ് നടന്ന മാറാട് കൂട്ടക്കൊലയുടെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന പൊതു ആവശ്യം അംഗീകരിക്കുന്നതുവരെ ഹൈന്ദവ സമൂഹം പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരന് പറഞ്ഞു. മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാറാട് നടക്കുന്ന പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ഭരണ പ്രതിപക്ഷ കക്ഷികളെല്ലാം ആവശ്യപ്പെട്ടതാണ്. കേസന്വേഷിച്ച അന്വേഷണ കമ്മീഷനും ഇത് ശരിവച്ചു. എന്നിട്ടും പത്തുവര്‍ഷം കഴിഞ്ഞിട്ടും സിബിഐക്ക് വിടാന്‍ തടസ്സമായി നില്‍ക്കുന്നത് കോണ്‍ഗ്രസ്സ് ഭരണത്തിലുള്ള ലീഗിണ്റ്റെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ഉപവാസ സമരത്തിനെത്തിയ ഹൈന്ദവ നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായത്തോട് കാട്ടുന്ന ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നത്. മാറാട് മുതല്‍ മഡിയന്‍ വരെ കാട്ടുന്ന ഈ ധാര്‍ഷ്ട്യത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തില്‍ മാറാട് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള കോപ്പുകൂട്ടലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ കണ്ടത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ മുഴുവനും ഭരണത്തിണ്റ്റെ സ്വാധീനമുപയോഗിച്ച് മായ്ച്ചു കളയുകയാണ് മുസ്ളീം ലീഗ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡണ്ട് കെ വി കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു. എ വേലായുധന്, മടിക്കൈ കമ്മാരന്, വി വി ബാലകൃഷ്ണന്, പ്രവീണ്കോടോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബ്രഹ്മണ്യന് തട്ടുമ്മല്‍ സ്വാഗതവും സുരേഷ് മാലോം നന്ദിയും പറഞ്ഞു. കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. കോണ്‍ഗ്രസിണ്റ്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. ആര് എസ് എസ് കാഞ്ഞങ്ങാട് ജില്ലാ പ്രചാരക് മഹേഷ്, ബിജെപി നേതാക്കളായ കൊവ്വല്‍ ദാമോദരന്‍, എസ് കെ കുട്ടന്, ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി സുബിന് തൃക്കരിപ്പൂറ്‍, സഹകാര്‍ ഭാരതി താലൂക്ക് സെക്രട്ടറി കെ പ്രേമരാജ്, വനവാസി കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി പി കൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: