കോട്ടയം: പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തെ രാഷ്ട്രീയക്കാരും സര്‍ക്കാരും വഞ്ചിക്കുകയാണെന്ന് ഹിന്ദുഐക്യവേദി രക്ഷാധികാരി ആചാര്യ കുഞ്ഞോല്‍ മാസ്റ്റര്‍ പറഞ്ഞു. കേരള ഹിന്ദു പരവര്‍ ആന്റ് ഭരതര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സമ്മേളത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ കൂട്ടു നിന്നു. സര്‍ക്കാര്‍ഭൂമിയും വനഭൂമിയും സംഘടിത മതങ്ങളും സമ്പന്ന സമൂഹവും കയ്യടക്കി വച്ചിരിക്കുമ്പോഴാണ് നൂറുകണക്കിന് പട്ടികജാതി പട്ടികവര്ഗ്ഗസമൂഹം ഒരു തുണ്ടുഭൂമിയില്ലാതെ വലയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പട്ടികജാതി വികസനമന്ത്രി എ.കെ ബാലനും ഈ സര്‍ക്കാരിന്റെ കാലത്തെ വകുപ്പുമന്ത്രി എ.പി അനികുമാറും പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തെ കബളിപ്പിക്കുകയാണ്. പട്ടികജാതി-പട്ടികവര്ഗ്ഗസമൂഹത്തിന്റെ സംവരണം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാതെ സംഘടിത മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം വാരിക്കോരി കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. പട്ടികജാതി-പട്ടികജാതി വര്‍ഗ്ഗ സമൂഹം സ്വത്വം തിരിച്ചറിയണമെന്നും കുഞ്ഞോല്‍ മാസ്റ്റര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.ആര് മുരളീധരന് അധ്യക്ഷതവഹിച്ച യോഗത്തില്‍ അഡ്വ.കെ.എ ബാലന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാനപ്രചരണവിഭാഗം കണ്‍വീനര്‍ അഡ്വ. എന്‍.കെ നാരായണന് നമ്പൂതിരി, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്, കെ.കെ. കൃഷ്ണന്‍കുട്ടി, കെ.എ സത്യന്, വി.കെ ചിത്രാംഗദന്‍, വി.കെ രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: