വരകളുടെയും വര്ണങ്ങളുടെയുമായിരുന്നു സമദ് പനയപ്പിള്ളിയുടെ ആദ്യകലാ പ്രപഞ്ചം. പിന്നീട് കഥാരചനയിലേക്ക് വഴിമാറിയ സമദിന്റെ എഴുത്തിനിപ്പോള് മുപ്പത് വയസ്സാകുന്നു. ഇതിനിടെ കാലാ തിവര്ത്തിയായ എത്രയോ കഥകള്‍ എഴുതി. നന്മയും തി ന്മയും സ്നേഹവും സ്നേഹരാഹിത്യവും സങ്കടവും ആ ഹ്ലാദവുമൊക്കെ ഈ എഴുത്തുകാരന്റെ രചനകളില്‍ എത്രയോ കുറി പ്രമേയമായി. പലപ്പോഴും മനുഷ്യരും അവരുടെ ജീവിത പരിസരങ്ങളുമാണ് സമദിലെ എഴുത്തുകാരനെ എഴുതാന്‍ പ്രേരിപ്പിച്ചത്. എഴുത്തുപോലെ തന്നെ സമദിന് പ്രിയപ്പെട്ട കലാരൂപങ്ങളാണ് സിനിമയും സംഗീതവും നാടകവും.
നാടകരചയിതാവും സംവിധായകനും അഭിനേതാവുമായിരുന്നു പഠനകാലത്ത് സമദ്, സിനിമയും ഈ എഴുത്തുകാരനെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തമായ വാരികകളിലും മാസികകളിലും സമാന്തര പ്ര സിദ്ധീകരണങ്ങളിലും സമദ് എഴുതുന്നു. ഒരു ടിവി ദുരന്തം, വ്യസനങ്ങളുടെആല് ബം, ആന്‍ഡ്രൂസ് ടിഷോപ്പി ലെ സായാഹ്നങ്ങള്‍, ആസിഫലിയുടെ ബേക്കറി തുടങ്ങിയ കഥാസമാഹാരങ്ങളും സ്നേ ഹമരങ്ങള്ക്ക് തീപിടിക്കുമ്പോള്‍ എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തികച്ചും യാദൃശ്ചികമായിരുന്നു സമദിന്റെ എഴുത്തിലേക്കുള്ള കടന്നുവരവ്. എഴുത്തിലെത്തും വരെ ചിത്രമെഴുത്തും നാടകവും സംഗീ തവും പിന്നെ ഗസലുകളോട് വല്ലാത്തൊരു പ്രണയവുമായി കഴിയുകയായിരുന്നെന്ന് സമദ് പറയുന്നു. നാലാംക്ലാസ് വരെ മാത്രം മലയാളം പഠിച്ച ഒരാള്‍ ക്ക് ഇങ്ങനെയൊക്കെ എഴുതാനാകുന്നു എന്നത് ദൈവകൃപ. “ഒരു ചിക്കന്‍പോക്സ് കാലത്താണ് ഞാനെഴുതിത്തുടങ്ങുന്നത്. പിന്നെ അത് സജീവമായി. എനിക്കൊരു കഥ പറഞ്ഞതരോ എന്നു ഞാനാദ്യം ചോദിച്ചയാള്‍ നാട് വിട്ടുപോയി. അയാളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. അയാളെക്കുറിച്ച് ഞാന്‍ പിന്നീട് “അനന്താ നീ എവിടെയാണ്?” എന്ന കഥ എഴുതുകയാണുണ്ടായത്. ഈ കഥയെ കൊച്ചിയില്‍ നടന്ന ഒരു കഥയരങ്ങില്‍ പ്രൊഫസര്‍ മാത്യു ഉലകംതറ അഭിനന്ദിച്ച് സംസാരിച്ചത് മറക്കാനാവില്ല. പഠനകാലത്ത് സ്കൂ ള്‍ ചരിത്രത്തിലാദ്യമായി കഥാ രചനാ മത്സരം സംഘടിപ്പി ച്ചതും ആ മത്സരത്തില്‍ ഒ ന്നാം സമ്മാനം നേടിയതും. അത് എഴുത്തിനെ ഊര്‍ജ്ജിതമാക്കി. കുമാരന് കല്ലൂമഠം എന്ന അദ്ധ്യാപകന്റെ പ്രോ ത്സാഹനവും ഉണ്ടായിരുന്നു.”
“ഒറ്റപ്പെടലിന്റെ വേദനയും സ്നേഹനിഷേധവും ഭയവുമൊക്കെയാണ് എന്റെ ബാല്യ ത്തെ ഭരിച്ചിരുന്നത്. വീട് വിട്ടുപോകുവാന്‍ അനുവാദമില്ലാ ത്ത കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ടാണ് വീട് എന്റെ ലോകമായത്. മറ്റുള്ളവരുടെ പുരോഗതിക്കൊപ്പം ഉയരാനാകാത്ത എന്നെ ഉമ്മ എപ്പോഴും വിമര്‍ശിച്ചിരുന്നു. ആ വിമര്‍ശ നം എന്റെ കണ്ണും മനസ്സും നി റച്ചിരുന്നു. ബാപ്പയാകട്ടെ ആ ത്മീയവാദിയായിരുന്നു. പക്ഷെ ബാപ്പയോളം ക്ഷമയും നന്മയുമുള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല. ബാപ്പ എന്റെ ശക്തിയായിരുന്നു. അദ്ദേഹം സ്നേഹം മുഴുവന്‍ കൊണ്ടുനടന്നത് അകമേയാണ്. ബാപ്പ മരിച്ചപ്പോള്‍ ഞാനും മരിച്ചുപോകുമെന്ന് തോന്നി. ആ അനാഥത്വത്തി ന്റെ വേദന അത്രയ്ക്കുണ്ടായിരുന്നു. ആ കാലത്ത് തന്നെയാണ് ‘മരണത്തില്‍നിന്ന് മട ങ്ങി വന്ന ഒരാള്‍’ എന്ന പേരി ല്‍ ബാപ്പയെക്കുറിച്ച് കഥ എഴുതിയത്.”
“മമ്മുക്ക എന്ന് പറഞ്ഞാ ല്‍ എന്റെ ഹൃദയമാണ്. സിനിമയില്‍ എത്തും മുന്‍പ്, പനയപ്പിള്ളിയിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു അദ്ദേഹം. ഒരേട്ടനെപ്പോലെ ഞാനെന്നോടൊപ്പം നടത്തുന്ന ഒരാള്‍. ജീവിതത്തില്‍ ഒരു ലക്ഷ്യത്തിനായി യത്നിക്കുകയും ആ ലക്ഷ്യത്തിന്റെ പരമോന്നതിയില്‍ എത്തുകയും ചെയ്യുക എന്ന കൃത്യം കൊണ്ടാണ് മ മ്മുക്ക എനിക്ക് ആദരണീയനാകുന്നത്. ഞങ്ങളുടെ ഇടപെടലില്‍ വസ്ത്രധാരണത്തില്‍ സൗന്ദര്യബോധത്തെ രൂപപ്പെടുത്തുന്നതിലൊക്കെ മമ്മുക്കയുടെ പങ്കുണ്ട്. എന്റെ എഴുത്തിന്റെ ധന്യത എന്താണെന്ന് ചോദിച്ചാല്‍ ‘മുഹമ്മദ് കുട്ടി മുതല്‍ മമ്മൂട്ടി വരെ’ എന്ന കഥ എഴുതാനായതാണ്.
ഇപ്പോഴും എന്റെ ഒരു പുസ്തകം ഇറങ്ങിയാല്‍ അ താദ്യം ഏല്‍പ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുക മമ്മുക്കയുടെ കൈകളിലാവും, ഇത് ജാതീയമായ ഒരുപക്ഷം ചേരലൊന്നുമല്ല. ഒരു കലാകാരന് വേറൊരു കലാകാരനോടുള്ള ആദരവാണ്.”
“അവാര്‍ഡുകള്‍ സംഘടിപ്പിച്ചെടുക്കുകയാണെന്നാണ് പിന്നാമ്പുറ സംസാരങ്ങള്‍, അതെത്ര വലുതായാലും ചെ റുതായാലും. അംഗീകാര അര് ഹര് ഒക്കെ പിന്നീട് അവരുടെ രചനകളില്‍ ഉഴപ്പിയിട്ടുണ്ടെന്നതുമൊരു വാസ്തവമാണ്. കയ്പ്പു നിറഞ്ഞ അനുഭവങ്ങള്മാത്രമാണ് കൂട്ടുകാരാ ഈജന്മം നേടിത്തന്നിട്ടുള്ളത്. വരാനിരിക്കുന്ന ഏതെങ്കിലുമൊരു നാളെ ഈ ജീവിതാവസ്ഥയെ തിരുത്തുമെന്ന് കരുതുന്നു.
എന്റെ ‘ഏടത്തി എഴുതുമ്പോള്‍’ എന്ന കഥ ചലച്ചിത്രമാക്കാന്‍ ആലോചിച്ചതാണ്. അത് നടന്നില്ല. പിന്നീട് ‘മാഷ്’ എന്ന കഥ ടെലിഫിലിമാക്കാ ന് ആലോചിച്ചു അതും നടന്നില്ല. ഇനി എപ്പോഴാണോ അത്തരം സൗഭാഗ്യങ്ങള്‍ എ ന്റെ കഥകളെ തേടി വരുക. എം.മുകുന്ദന്റെ രചനകള്‍ വാ യിച്ചാണ് ഞാനെഴുതാന്‍ തുടങ്ങിയതെങ്കിലും ഒ.വി.വിജയ ന്റെ ‘ഖസാക്കിന്റെ ഇതിഹാസ’മാണ് ഇത്തരത്തില്‍ ഞാന്‍ വായിച്ചത്. ഭാഷയുടെ ഗൗരവം വിജയനെപ്പോലെ ബോധ്യപ്പെടുത്തിയ ഒരാള്‍ നമ്മുടെ സാഹിത്യത്തില്‍ വേ റെയില്ല.
മാധവിക്കുട്ടിയെപ്പോലെ എന്നെ വിസ്മയപ്പെടുത്തിയ എഴുത്തുകാരി വേറെയില്ല. ജീവിതത്തിലും എഴുത്തിലുമൊക്കെ അത്രയേറെ ആത്മധൈര്യം അവര്‍ പ്രകടിപ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ‘റൈയിറ്റേ ഴ്സ് വര്‍ക്ക്ഷോപ്പ്’ എന്ന പേ രില്‍ ഒരു കൂട്ടായ്മ എറണാകുളത്തുണ്ടായിരുന്നു. കെ.എല്‍.മോഹനവര്‍മ്മയും മാധവിക്കുട്ടിയുമൊക്കെയായിരു ന്നു പ്രധാന പ്രവര്‍ത്തകര്‍. ആ കൂട്ടായ്മയിലൂടെയാണ് ഞാനവരെ കൂടുതല്‍ അടുത്തറിഞ്ഞത്. പ്രൗഢമായ ഇടപെടലുകളും എഴുത്തുമായിരുന്നു അവരുടെ പ്രത്യേകത. ‘ഡി മോങ്ങ് ദേബുവറേയെ’ ഒക്കെ വായിക്കുമ്പോള്‍ എനിക്ക് മാ ധവിക്കുട്ടിയോടുള്ള ആദരവ് വര്‍ധിക്കുകയാണ് ഉണ്ടായത്. ഇപ്പോഴുള്ളത് വെറും പൊങ്ങച്ചക്കാരിയായ സ്ത്രീ എഴുത്തുകാരികളാണ്.
പണ്ട് കൊച്ചുബാവയുടെ കാട്ടൂരുള്ള വീട്ടിലേക്ക് പോകുമ്പോള്‍ അങ്ങനെയൊരു ഗ്രാമ അന്തരീക്ഷത്തില്‍ ജീവിക്കാനാവാതെ പോയതിന്റെ സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴൊരു ഗ്രാമത്തിലാണ് വാസമെങ്കിലും മനുഷ്യര്‍ ഇവിടെ കഴിയുന്നത് ദ്വീപുകള്‍ മാതിരിയാണ്. നഗരത്തേക്കാള്‍ വ ലിയ സങ്കീര്‍ണതയാണ് ഇവിടെ. എങ്കിലും ഈ ഗ്രാമ ഭൂമികയെ പശ്ചാത്തലമാക്കിയും ഞാന്‍ കഥകള്‍ എഴുതുന്നുണ്ട്,” സമദ് പറഞ്ഞ് അവസാനിപ്പിക്കുന്നു.
ഇനിയും പെയ്യാനിരിക്കുന്ന കഥകളുടെ പുതുലോകവുമായി സമദ് പനയപ്പിള്ളി ഭാര്യ സാലിഹയും ഏക മകന് സഫീറുമായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കുത്തിയതോട് എന്ന സ്ഥലത്ത് താമസിക്കുന്നു. ദുര്‍ഗ്രാഹ്യത ഇല്ലാത്ത, ദുര്‍മേദസില്ലാത്ത കഥകള്‍ക്ക് ജന്മം നല്‍കാനായി.
ചന്തിരൂര്‍ താഹ
പ്രതികരിക്കാൻ ഇവിടെ എഴുതുക: