കോട്ടയം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിക്കുന്ന അന്താ രാഷ്ട്ര മ്യൂറല്‍ ചിത്രകാരന്മാരുടെ ക്യാമ്പില്‍ കോട്ടയം റെയില്‍വേസ്റ്റേഷനില്‍ വരയ്ക്കുന്ന ചുമര്‍ചിത്രങ്ങളെക്കുറിച്ച് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍, കേരള ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സീസ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ക്യാമ്പ് കോ-ഓര്‍ഡിനേറ്ററും അക്കാദമി നിര്‍വ്വാഹകസമിതി അംഗവുമായ കെ.യു. കൃഷ്ണകുമാര്‍, അക്കാദമി നിര്‍വ്വാഹകസമിതി അംഗം ടി.ആര്. ഉദയകുമാര്‍, മ്യൂറല്‍ കലാകാരന്മാര് എന്നിവരുമായി ചര്‍ച്ചനടത്തി.
സ്റ്റേഷന്റെ പ്രവേശന ഭാഗം, ഉള്വശത്തൂം പ്ലാറ്റ്ഫോമിലുമുള്ള പ്രധാനഭാഗങ്ങളിലുള്ള ഭിത്തികള്‍ എന്നിവ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത അദ്ദേഹം ആരാഞ്ഞു. മ്യൂറല്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
പരമ്പരാഗത രീതിയിലുള്ള ചുണ്ണാമ്പും കരിക്കിന്‍വെള്ളവും ചേര്‍ത്ത് ഭിത്തിഒരുക്കല് ജോലികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്ന് ചെയര്‍മാനും സെക്രട്ടറിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: