Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മറക്കേല്ലേ നമ്മുടെ സംഭാരത്തെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:12 pm IST
in Lifestyle

കുഞ്ഞരുവികളിലേയും പുഴകളിലേയും തെളിനീര്‍ വിശ്വസിച്ച്‌ ഒരു കൈക്കുമ്പിളിലെടുത്ത്‌ ദാഹം അകറ്റിയിരുന്ന ഒരു കാലം മലയാളികള്‍ക്കുണ്ടായിരുന്നു. കണ്ണാടിപോലെ തെളിഞ്ഞ ജലം. എന്നാലിന്ന്‌ സ്ഥിതി മാറി. തെളിഞ്ഞ വെള്ളത്തിന്‌ പകരം പല നിറങ്ങളില്‍ പുഴയും തോടും ഒഴുകി. മൂക്ക്‌ പൊത്തി നടക്കേണ്ട അവസ്ഥയിലേക്ക്‌ പുഴയും തോടും മനുഷ്യനാല്‍ മലിനമാക്കപ്പെട്ടു. ഫലമോ ഒരു തുള്ളി വെള്ളം വിശ്വസിച്ച്‌ കുടിയ്‌ക്കാന്‍ പറ്റാതായി.

മനുഷ്യരുടേയും മൃഗങ്ങളുടേയും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നേരിട്ട്‌ ജലസോതസ്സുകളിലേക്ക്‌ തള്ളി വിട്ടുകൊണ്ട്‌ ഇരിക്കുന്ന കൊമ്പ്‌ തന്നെ മുറിക്കുന്ന പണിയാണ്‌ ഇന്ന്‌ മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. ജലത്തില്‍ ഏറെ വിനാശകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി എന്ന വാര്‍ത്തയ്‌ക്ക്‌ ഇന്ന്‌ പ്രസക്തി ഇല്ലാതായിരിക്കുന്നു. നദിയില്‍ നിന്നും ശേഖരിക്കുന്ന ജലം ശുദ്ധീകരിക്കാതെ നേരിട്ട്‌ വിതരണം ചെയ്യുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിട്ട്‌ അധിക ദിവസമായില്ല. നമ്മുടെ വീടുകളില്‍ എത്തുന്ന വെള്ളം ഇത്തരത്തിലുള്ളതാണോ എന്ന്‌ അപ്പോള്‍ എങ്ങനെ തിരിച്ചറിയും.

ബാറുകളില്‍ ഉപയോഗിക്കുന്ന ഐസ്‌ കട്ടകളില്‍ പോലും അമോണിയയുടെ സാന്നിധ്യമുണ്ടെന്നും മീന്‍ ചീത്തയാകാതിരിക്കാന്‍ ഇത്തരം ഐസ്‌ കട്ടകളാണ്‌ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍. എന്തിനേറെ ബാലന്‍സ്‌ വരുന്ന ചിക്കന്‍ കേടാകാതിരിക്കാന്‍ ആശ്രയിക്കുന്നത്‌ മനുഷ്യ മൃതദേഹം സൂക്ഷിക്കുന്ന മൊബെയില്‍ മോര്‍ച്ചറികളെയാണെന്ന്‌ കേട്ടാല്‍ മൂക്കത്ത്‌ വിരല്‍ വയ്‌ക്കുകയോ അറപ്പോടെ മുഖം ചുളിക്കുകയോ വേണ്ട, കാരണം സത്യമാണത്‌.

കത്തുന്ന വെയിലില്‍ വാടിത്തളര്‍ന്ന്‌ ഒരിറ്റു വെള്ളം കുടിയ്‌ക്കാനായി വലഞ്ഞ്‌, എന്നാല്‍ പുറത്ത്‌ കിട്ടുന്ന ശീതള പാനീയങ്ങളില്‍ അത്ര വിശ്വാസം പോരാതെ വീടെത്തുന്നത്‌ വരെ ദാഹം കൊണ്ടു നടക്കുന്ന എത്രയോ പേരുണ്ട്‌. കുട്ടികള്‍ക്ക്‌ ഏറെ ഹരമായ ഐസ്‌ ഫ്രൂട്ട്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജലം ഓടകളില്‍ നിന്നും മറ്റുമുള്ളതാണെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയില്ല. എന്നുകരുതി നാളെ ആരും ഐസ്‌ ഫ്രൂട്ട്‌ ബഹിഷ്കരിക്കുകയുമില്ല. അതുകൊണ്ട്‌ തന്നെ ഏത്‌ വെള്ളം ഉപയോഗിച്ചും ഈ ഉത്പന്നം ഉണ്ടാക്കാന്‍ നിര്‍മാതാക്കള്‍ക്ക്‌ മടിയുമില്ല.

എങ്കില്‍ പിന്നെ എന്തിനാണ്‌ കാശ്‌ കൊടുത്ത്‌ കടിയ്‌ക്കുന്ന പട്ടിയെ വാങ്ങി എന്ന്‌ പറയുന്ന പോലെ കാശ്‌ കൊടുത്ത്‌ തടി കേടാക്കണം. സ്വന്തം വീട്ടില്‍ വച്ച്‌ രുചികരവും ആരോഗ്യദായകവുമായ എത്രയോ ശീതള പാനീയങ്ങള്‍ നമുക്ക്‌ തന്നെ തയ്യാറാക്കാവുന്നതാണ്‌.

പുറത്ത്‌ പോകുമ്പോള്‍ തിളപ്പിച്ച്‌ ആറ്റിയ ഒരു കുപ്പി വെള്ളം കൂടെ കരുതുന്നതില്‍ എന്തിനാണ്‌ മടിയ്‌ക്കുന്നത്‌. ഏതാനും തുളസിയിലയിട്ട്‌, അല്ലെങ്കില്‍ ചുക്കോ, ജീരകമോ, ഉലുവയോ, ഒക്കെ ഇട്ട്‌ തിളപ്പിച്ച വെള്ളം ദാഹം മാത്രമല്ലല്ലോ അകറ്റുക…

വിനീത വേണാട്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.