Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ദുരിതങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ വേണം സീതാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:12 pm IST
in Lifestyle

രേണുകയ്‌ക്ക്‌ കണ്ണീരൊഴിഞ്ഞ സമയമേയില്ല, കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്‌ കിട്ടുന്നത്‌ മദ്യഷാപ്പില്‍ കൊടുക്കുവാന്‍ തികയുന്നില്ല. രേണുക ചെറിയ ചെറിയ ജോലികള്‍ചെയ്താണ്‌ രണ്ട്‌ കുട്ടികള്‍ അടങ്ങുന്ന കുടംബം പുലര്‍ത്തുന്നത്‌. ആ തുച്ഛമായ വരുമാനം പോലും മദ്യത്തിന്‌ വേണ്ടി തട്ടിപ്പറിക്കുകയും നിരന്തരമായി ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. രേണുകയുടെ ദുഖം ഒറ്റപ്പെട്ടതല്ല. ജീവിതദുരന്തങ്ങളില്‍ പകച്ച്‌ നില്‍ക്കുന്നവര്‍ ധാരളമുണ്ട്‌ സമൂഹത്തില്‍.

മൊബെയില്‍ ഫോണിന്റെയും മിസ്സ്ഡ്‌ കോളിന്റെയും ഇന്റര്‍നെറ്റിന്റെയും സ്വാധീനത്തില്‍ മനസ്സിന്റെ താളം തെറ്റുന്ന കൗമാരപ്രായക്കാര്‍, ദാമ്പത്യ പ്രശ്നങ്ങളും വിവാഹേതര ബന്ധം കൊണ്ടും മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാത്തവര്‍, രോഗങ്ങളും പട്ടിണിയും വലയ്‌ക്കുന്നവര്‍..

ഓരോ വ്യക്തിയുടെയും ജീവിതം പോകുന്നത്‌ വ്യത്യസ്തമായ വഴികളിലൂടെയായിരിക്കും . ഓരോ വഴിയിലും പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്‌. ഇത്തരം സംഘര്‍ഷങ്ങള്‍ക്ക്‌ കൂടുതലും അടിമപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും സ്ത്രീകളാണ്‌. വീട്ടിലും കുടുംബത്തിലും തൊഴിലിടങ്ങളിലും മാത്രമല്ല യാത്ര ചെയ്യുന്ന ബസിലും ട്രെയിനിലും പോലും വിവിധയിനം സംഘര്‍ഷങ്ങളിലൂടെയാണ്‌ ഓരോ സ്ത്രീയും ഓരോ ദിവസവും കടന്നുപോകുന്നത്‌.

സ്ത്രീകളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനാണ്‌ കേരള സര്‍ക്കാരിന്റെ ശ്രമം. സീതാലയം എന്ന പദ്ധതിയാണ്‌ ഇതിന്‌ തുടക്കം കുറിക്കുന്നത്‌. ഹോമിയോപ്പതി വകുപ്പും കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെയാണ്‌ ഇത്തരത്തിലൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്‌. പതിവ്‌ ആശുപത്രി സേവനങ്ങളില്‍ നിന്ന്‌ വിഭിന്നമായി ചികിത്സ, കൗണ്‍സലിങ്ങ്‌ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. കൂടാതെ ആരോഗ്യ വകുപ്പ്‌, സാമൂഹ്യ ക്ഷേമ വകുപ്പ്‌, ആഭ്യന്തര നിയമ വകുപ്പുകള്‍, വനിതാ കമ്മീഷന്‍ എന്നിവയുടെ സഹകരണവും സീതാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്‌. കേരളത്തിലെ 14 ജില്ലകളിലെയും ജില്ലാ ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ്‌ സീതാലയം പ്രവര്‍ത്തിക്കുന്നത്‌.

സീതാലയത്തിലെ മുഴുവന്‍ ജീവനക്കാരും സ്ത്രീകളാണ്‌. ആശ്വാസം തേടി ഇവിടെ എത്തുന്ന സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍, ആശങ്കകള്‍, വിഷാദങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ തുടങ്ങിയവയെല്ലാം തുറന്നു പറയുമ്പോള്‍ അത്‌ കൃത്യമായി അളന്നെടുക്കുവാനും അവരുടെ ശാരീരിക വ്യതിയാനങ്ങളെ മനസ്സിലാക്കുവാനും ഇവര്‍ക്ക്‌ സാധിക്കുന്നു.

കാസര്‍ഗോഡ്‌ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ സീതാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്‌. കൗമാരപ്രായത്തിലുള്ള കുട്ടികളും ഇതിന്റെ ഉപഭോക്താക്കാളായി മാറിക്കഴിഞ്ഞിട്ടുണ്ട്‌. കൗമാരം ജിവിതത്തിലെ ഒരു പ്രധാനഘട്ടമാണെന്നതുപോലെ വളരെയേറെ പ്രശ്നഭരിതവുമാണ്‌. ടെലിവിഷന്‍, മൊബെയില്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സാങ്കേതികവിദ്യകളുടെ അമിതമായ ഉപയോഗം ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പല പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ട്‌. ഇങ്ങനെയുള്ള കൗമാരപ്രായക്കാരായ കുട്ടികള്‍ സീതാലയത്തിന്റെ സേവനം ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ ഗാര്‍ഹികപീഡനവും തൊഴില്‍ സ്ഥലത്തെ പീഡനവും സീതാലയത്തില്‍ ധാരാളമായി എത്തിച്ചേരുന്ന പ്രധാനപ്രശ്നങ്ങളാണ്‌. മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങളും ധാരാളമായുണ്ട്‌. ഇത്തരം കേസുകളിലെല്ലാം മിക്കപ്പോഴും ശാരീരികവും മാനസികവുമായ പീഡനങ്ങളും ഉള്‍പ്പെട്ടിരിക്കും. ഭര്‍ത്താവ്‌, അമ്മായിഅമ്മ, മേലുദ്യോഗസ്ഥന്‍ തുടങ്ങിയവരുടെയെല്ലാം പീഡനത്തിനിരയായ ഒട്ടേറെ സ്ത്രീകള്‍ ഇവിടെ സേവനം തേടിയെത്തിയിട്ടുണ്ട്‌.

രണ്ട്‌ ഡോക്ടര്‍മാരും ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണ്‌ സീതാലയത്തിലെ ചികിത്സാ-കൗണ്‍സലിങ്‌ കാര്യങ്ങള്‍ നോക്കുന്നത്‌. ഫാര്‍മസിസ്റ്റിന്റെയും അറ്റന്‍ഡറുടെയും സേവനവും ഇവിടെ ലഭ്യമാണ്‌. രോഗിയുടെ മാനസിക – വൈകാരിക – ശാരീരിക അവസ്ഥകളെ ആശ്രയിച്ച്‌ നിര്‍ണ്ണയിക്കുന്ന ഹോമിയോപ്പതി മരുന്നുകളുടേയും സൈക്കോളജിസ്റ്റ്‌ നല്‍കുന്ന കൗണ്‍സിലിങ്ങിന്റെയും സേവനത്തിലൂടെ ഇവിടെ എത്തുന്നവര്‍ക്ക്‌ സാന്ത്വനവും സമാധാനവും ലഭിക്കുന്നു. പുനരധിവാസ കേന്ദ്രങ്ങളിലേക്ക്‌ ആരെയെങ്കിലും അയക്കേണ്ട സാഹചര്യത്തില്‍ അത്‌ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിവരുന്നുണ്ട്‌.

സ്ത്രീകളെയും കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികളെയും സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളെയും അതിന്റേതായ ഗൗരവത്തോടെ പരിഗണിക്കുകയും വിവരങ്ങളുടെ സ്വകാര്യത സസൂക്ഷ്മം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. എത്തിച്ചേരുന്നവര്‍ക്ക്‌ ആവശ്യമാണെങ്കില്‍ വേണ്ട നിയമ പരിരക്ഷാ നിര്‍ദ്ദേശങ്ങളും നല്‍കും.

കുടുംബശ്രീ പ്രവര്‍ത്തകരും അംഗനവാടി പ്രവര്‍ത്തകരും ക്ലബുകളും സീതാലയത്തില്‍ സജീവമായി പങ്കാളികളാകുന്നു. അംഗനവാടി ടീച്ചര്‍മാരുടെ ട്രെയിനിങ്‌ പ്രോഗ്രാമില്‍ ഇത്തരം ബോധവല്‍ക്കരണക്ലാസ്സുകള്‍ക്ക്‌ നല്ല പ്രതികരണമാണ്‌ കിട്ടുന്നത്‌. കൂടാതെ സ്കൂള്‍/കോളേജ്‌ അധികൃതര്‍, ജനമൈത്രീപോലീസ്‌, വനിതാ സെല്‍, മജിസ്ട്രേറ്റ്‌ കോടതി, കുടുംബ കോടതി, താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റി, ചെയില്‍ഡ്‌ ലൈന്‍ എന്നിവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സീതാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തേകുന്നു.

കുടുംബം ഒരു സമൂഹത്തിന്റെ അടിത്തറയാണ്‌. അതുകൊണ്ട്‌ തന്നെ കുടുംബാന്തരീക്ഷം നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ ശ്രമങ്ങള്‍ അത്യാവശ്യമാണ്‌. കോടതികളില്‍ ഏറി വരുന്ന പീഡന/ ഗാര്‍ഹിക പീഡന കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവയ്‌ക്ക്‌ മീഡിയേഷന്‍ വഴി, വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുവാന്‍ സീതാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധിക്കുന്നുണ്ട്‌. തുടക്കത്തില്‍ സൂചിപ്പിച്ച രേണുക (പേര്‌ സാങ്കല്‍പ്പികമാണ്‌) ഇന്ന്‌ അതിനുള്ള ഏറ്റവും വലിയ തെളിവാണ്‌. സീതാലയത്തോടുള്ള നന്ദി സൂക്ഷിച്ച്‌ സുഖകരമായ ഒരു ദാമ്പത്യജീവിതം നയിക്കുകയാണ്‌ രേണുകയിപ്പോള്‍. രേണുകയെപ്പോലെ സീതാലയത്തിന്റെ സേവനം തേടി ആശ്വാസം നേടിയ ഒട്ടേറെപ്പേര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലായി ഉണ്ടെന്നതാണ്‌ ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.

കെ. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.