പെരുമ്പാവൂര്‍: വേനല്‍ച്ചൂട് അസഹ്യമായിരിക്കുമ്പോള് അവധിക്കലത്തും ക്ലാസുകള്‍ നടത്തുന്ന സ്ക്കൂള് അധികൃതരുടെ നടപടി വിദ്യാര്‍ത്ഥികളെ വലക്കുന്നതായി ആക്ഷേപം ഉയരുന്നു. സിബിഎസ്സി സിലബസ് പ്രകാരം മണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആരാധനാലയത്തിന്റെ കീഴിലുള്ള സ്ക്കൂളിലാണ് മധ്യവേനല്‍ അവധിക്കാലത്തും ക്ലാസുകള്‍ നടക്കുന്നത്. മറ്റുള്ള കുട്ടികള്‍ കളികളിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഈ സ്ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അധ്യയന ദിവസങ്ങളിലേതുപോലെ സ്ക്കൂളിലെത്തുന്നത്.
പലയിടങ്ങളിളും സൂര്യതാപവും, തളര്‍ച്ചയും അനുഭവപ്പെടുന്ന കൂടിയ ചൂടില്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷാകര്ത്താക്കള് ആശങ്കയിലാണ്. സ്ക്കൂള് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളെ ഈ സമയത്ത് സ്ക്കൂളിലേക്ക് അയക്കുന്നതെന്നാണ് ചില രക്ഷിതാക്കള്‍ പറയുന്നത്. അവസാന വര്‍ഷ പരീക്ഷക്ക് ഉന്നത വിജയം നേടുന്നതിനായാണ് ഇപ്പോഴേ അവധിക്കാലത്തും ക്ലാസുകള്‍ നടത്തുന്നതെന്നാണ് സ്ക്കൂള് അധികൃതര്‍ രക്ഷകര്‍ത്താക്കളോട് പറയുന്നത്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങിയാണ് മക്കളെ അയക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.
ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ പലകുട്ടികളും ക്ഷീണിതരായി തളര്‍ന്ന അവസ്ഥയിലാണ് ക്ലാസില്‍ ഇരിക്കുന്നത്. അവധിയെടുക്കേണ്ട സമയത്ത് നിസ്സാര വേതനത്തിന് ക്ലാസെടുക്കേണ്ടി വരുന്ന അധ്യാപകരും വിഷമത്തിലാണ്. മണ്ണൂരിലെ സ്ക്കൂളിലെ പ്രധാന അധ്യാപകനും മറ്റുചിലരും അവധിക്കാലത്തും സ്ക്കൂളിലെത്തണമെന്നത് നിര്‍ബന്ധമാണ്. ഇതിനാലാണ് ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കടുത്ത വേനലിലും ബുദ്ധിമുട്ടിക്കുകയാണ് രക്ഷിതാക്കള്‍ രക്ഷിതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: