കാസര്‍കോട്: പട്ടികജാതി, വര്‍ഗ്ഗ പ്രൊമോട്ടര്‍മാരെ അവഗണിച്ച് ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക് ആനുകൂല്യം വാരിക്കോരി നല്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. വികസനത്തിണ്റ്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ട ആദിവാസി കോളനികളിലെ ദുരിത ജീവിതങ്ങള്‍ക്കുനേരെ കണ്ണടച്ചാണ് ന്യൂനപക്ഷ പ്രീണനനയവുമായി സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കും ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്കും നല്കുന്ന ഓണറേറിയത്തിലാണ് സര്‍ക്കാര്‍ വിവേചനം പ്രത്യക്ഷമായിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാസത്തില്‍ നാലായിരം രൂപയാണ് ഓണറേറിയം. എന്നാല്‍ അടുത്തിടെ മാത്രം നിയമിച്ച ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക് 7500 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഓരോ പ്രൊമോട്ടര്‍മാര്‍ക്കും ലാപ്പ്ടോപ്പും മൊബൈല്‍ഫോണും സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന പട്ടികജാതി,വര്‍ഗ്ഗ പ്രൊമോട്ടര്‍മാരുടെ വര്‍ഷങ്ങളായുള്ള മുറവിളി അവഗണിക്കുന്ന ഭരണകൂടമാണ് വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക് ആനൂകൂല്യം വാരിക്കോരി നല്‍കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പ്രൊമോട്ടര്‍മാര്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി കൃത്യമായ ശമ്പളം ലഭിച്ചിട്ടുമില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ൨൦ വര്‍ഷത്തോളമായി പ്രൊമോട്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കോളനികളില്‍ ലഭ്യമാക്കുക, സാമൂഹികവും വികസനപരവുമായ പ്രശ്നങ്ങള്‍ സര്‍ക്കാറിണ്റ്റെ ശ്രദ്ധയില്‍പ്പെടുത്തുക, സര്‍ക്കാര്‍ പദ്ധതികള്‍ കോളനികളില്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രൊമോട്ടര്‍മാരുടെ പ്രധാന ചുമതലകള്‍. വീട് വെയ്ക്കുന്നതിനും വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ആനുകൂല്യങ്ങള്‍ക്ക് കോളനികളിലുള്ളവര്‍ ആശ്രയിക്കുന്നതും പ്രൊമോട്ടര്‍മാരെ തന്നെ. കോര്‍പ്പറേഷനുകളില്‍ അഞ്ച്, നഗരസഭകളില്‍ മൂന്ന്, പഞ്ചായത്തുകളില്‍ ഒന്ന് എന്നിങ്ങനെയാണ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാരായി രണ്ടായിരത്തിലധികം പേരുണ്ടെന്നാണ് കണക്ക്. നേരത്തെ 2500 രൂപ ലഭിച്ചിരുന്ന ഇവര്‍ക്ക് നിരന്തര ആവശ്യത്തെതുടര്‍ന്ന് എട്ട്മാസം മുമ്പ് മാത്രമാണ് 4000 രൂപ നല്കാന് തുടങ്ങിയത്. യാത്രച്ചെലവുകള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. തുച്ഛമായ തുകകൊണ്ട് ജീവിതം മുന്നോട്ട് നീക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രൊമോട്ടര്‍മാര്‍. “സര്‍ക്കാറില്‍ നിന്നും കിട്ടുന്ന തുക ജോലി ആവശ്യങ്ങള്‍ക്കുതന്നെ തികയുന്നില്ല. അവധിദിവസങ്ങളില്‍ കൂലിപ്പണിയെടുത്തും രാത്രിയില്‍ പെയിണ്റ്റിംഗ് ജോലി ചെയ്തുമാണ് വരുമാനം കണ്ടെത്തുന്നത്.” ചെങ്കള പഞ്ചായത്തിലെ പട്ടികജാതി പ്രൊമോട്ടര്‍ രമേശ.പി.വി. പറയുന്നു. സാമൂഹ്യസേവനമെന്ന നിലയ്ക്കാണ് ഇവര്‍ ഇപ്പോള്‍ ജോലി മുന്നോട്ട് കൊണ്ടുപോകുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പ്രൊമോട്ടര്‍മാര്‍ക്ക് ശമ്പളം മുടങ്ങുന്നതും ഇപ്പോള്‍ പതിവാണ്. കഴിഞ്ഞമാസം ആയിരംരൂപമാത്രമാണ് ലഭിച്ചത്. അതിനുമുമ്പ് മൂവായിരവും. നേരത്തെ രണ്ട് മാസം ശമ്പളം മുടങ്ങിയിരുന്നതായും ബേഡഡുക്ക പഞ്ചായത്തിലെ പ്രൊമോട്ടര്‍ ഗോപാലന് പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കാന്‍ അടുത്തിടെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ഉദ്ദേശ്യം.പ്രൊമോട്ടര്‍ക്ക് 7500 രൂപയും ലാപ്പ്ടോപ്പും മൊബൈല്‍ഫോണും നല്‍കുമെന്ന് പ്രഖ്യാപനം. ന്യൂനപക്ഷ പ്രൊമോട്ടര്മാരെക്കാള് പ്രവര്‍ത്തനമേഖല ഏറെയുള്ളത് പട്ടികജാതി, വര്‍ഗ്ഗ പ്രൊമോട്ടര്മാര്ക്കാണെന്ന വസ്തുത മറന്നാണ് സര്‍ക്കാറിണ്റ്റെ പ്രഖ്യാപനം.കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എസ്സി/എസ്ടി പ്രൊമോട്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇവരെ വീണ്ടും നിയമിക്കുന്നതിനോ യോഗ്യരായവരെ കണ്ടെത്തുന്നതിനോ ഇതുവരെ പ്രാരംഭ നടപടികള്‍ പോലും കൈക്കൊണ്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ പ്രൊമോട്ടര്‍മാരില്ലാത്ത അവസ്ഥയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: