കൊച്ചി: ബാലഗോകുലം 38-ാം സംസ്ഥാന വാര്‍ഷികസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. എറണാകുളം ബിടിഎച്ചില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തിക്കൊണ്ട് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് നിര്‍വഹിച്ചു.
കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് അധ്യക്ഷത വഹിച്ചു. ബാലഗോുകലം രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന് മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം മാര്‍ഗദര്‍ശി പി.കെ. വിജയരാഘവന് സംസാരിച്ചു. മേഖലാ അധ്യക്ഷന്‍ ജി. സതീഷ്കുമാ സ്വാഗതവും ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി സ്വാമി പൂര്‍ണാമൃതാനന്ദപുരി, സ്വാമി ഭദ്രേശാനന്ദ, ബ്രഹ്മശ്രീ നാരായണന് നമ്പൂതിരിപ്പാട്, ജസ്റ്റിസ് എം. രാമചന്ദ്രന്, ജസ്റ്റിസ് പി. കൃഷ്ണമൂര്‍ത്തി, ജസ്റ്റിസ് ആര്. ഭാസ്കരന്, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, ജസ്റ്റിസ് കെ. പത്മനാഭന്നായര്, സുശീല്‍കുമാര്‍ കെ.എന്‍, സി. രാധാകൃഷ്ണന്, എം.വി. ദേവന്, ഡോ. എം. ലീലാവതി, സേതുമാധവന്, പ്രൊഫ. എം.കെ. സാനുമാഷ്, എസ്. രമേശന്‍നായര്‍, കൊച്ചനിയര് തമ്പുരാന്, ശ്രീധരന് തിരുമേനി (ആമേട), വാസുദേവന്‍ നമ്പൂതിരി, എസ്.എസ്. അഗര്‍വാള്‍, പി.ഇ.ബി. മേനോന് എന്നിവര്‍ രക്ഷാധികാരിമാരും എന്‍. ശ്രീകുമാര്‍ അധ്യക്ഷനായും, ഇളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ, എന്‍.കെ.ദേശം, ആര്.കെ. ദാമോദരന്‍, ഡോ. ഇന്ദിരാ രാജന്, പ്രൊഫ. വിനയാ രാമമൂര്‍ത്തി, ജാതവേദന്‍ നമ്പൂതിരി, ഡോ. പി.ആര്. വെങ്കിടരാമന്, കൃഷ്ണ ബാലന് പാലിയത്ത്, ദീപക് അസ്വാനി, രംഗദാസപ്രഭു, ഗോപിനാഥ് ), സി.കെ.കെ. നായര്‍, ശ്രീകുമാരി രാമചന്ദ്രന്, ജി. സതീഷ്കുമാര്‍, ശ്യാമള എസ്. പ്രഭു, സുധാ ദിലീപ്, സുനില്‍കുമാര്‍, പി. ശ്രീധരന്, മോഹന്‍, ചന്ദ്രന് , ശിവദാസന്‍ എന്നിവരെ ഉപാധ്യക്ഷന്മാരായും രഘുരാമചന്ദ്രനെ ജനറല്‍ സെക്രട്ടറിയായും പി.വി. അതികായന്, കെ. ജനാര്ദ്ദനന്, സുധാകുമാരി, എസ്. സജികുമാര്‍, ജയകുമാര്‍. എസ്, അഡ്വ. രാജഗോപാല്‍, ക്യാപ്റ്റന്‍ സുന്ദരം, ടി.ജി. അനന്തകൃഷ്ണന്, ജയന്തന് നമ്പൂതിരി, ദിലീപ്കുമാര്, ടി.ആര്. സദാനന്ദഭട്ട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ജൂലൈ 13, 14 തീയതികളില്‍ എറണാകുളത്തുവെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സ്വാഗതസംഘ രൂപീകരണയോഗത്തില്‍ വൈസ് അഡ്മിറല്‍ (റിട്ട) കെ.എന്‍. സുശീല്‍കുമാര്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്, ജസ്റ്റിസ് എം. രാമചന്ദ്രന് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: