മൂന്നാംമൈല്‍ : ക്ഷേത്രങ്ങള്‍ തോറും ഷഡ്തല പ്രവര്‍ത്തനങ്ങളായ – സമൂഹാരാധന, മതപാഠശാല, സത്സംഗം, മാതൃസമിതി, സേവാപ്രവര്‍ത്തനം, ദേവസ്വം എന്നിവ ഉണ്ടായിരിക്കേണ്ടതിണ്റ്റെ ആവശ്യകതയും തീവ്രതയും മനസ്സിലാക്കി ക്ഷേത്രവുമായി ബന്ധിപ്പിക്കുവാന്‍ ക്ഷേത്ര ഭരണ കര്‍ത്താക്കള്‍ക്ക് സാധിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍ കെ വിനോദ് പറഞ്ഞു. മൊടഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ശാഖ സമിതിയുടെ എട്ടാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദണ്റ്റെ ദര്ശ്ശനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം നാം ഒരുക്കണം. അത് മാതാപിതാക്കളുടെ കടമയാണ്. അല്ലെങ്കില്‍ വരാന്‍ പോകുന്ന വിപത്ത് അതിഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര കാര്യനിര്‍വ്വഹണ സമിതി പ്രസിഡണ്ട് ഐ കെ രാംദാസ് വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി ഐ കെ പത്മനാഭന് വാഴുന്നവര്‍ ദീപ പ്രോജ്ജ്വലനം നടത്തി. ആദ്ധ്യാത്മിക പ്രഭാഷകന്‍ രാധാകൃഷ്ണന് നരീക്കോട് സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എച്ച് എസ് ഭട്ട്, പി ഗോവിന്ദന് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമിതി ജില്ലാ സെക്രട്ടറി വി രാജന് സ്വാഗതവും ശാഖാ സമിതി ഖജാന്‍ജി കാവുങ്കാല്‍ കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: