ന്യൂദല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പി ചിദംബരം. അടുത്ത നാല് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുണ്ടാകും. പൊതുതെരഞ്ഞൈടുപ്പ് നേരത്തെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ 13 മാസമുണ്ട്. ഇതിനിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്‍ഷൂറന്‍സ് ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ്, ഭൂമി തുടങ്ങിയ സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പരിഷ്കരണ നടപടികള്‍കൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടാവുകയുള്ളൂ എന്നും പി ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: