കൊച്ചി: ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത ചാക്ക് രാധാകൃഷ്ണന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവച്ചു. ജസ്റ്റിസ് പി.ഡി. രാജനാണ് ഹര്‍ജി വിധി പറയാന്‍ മാറ്റി വച്ചത്.
ചാക്ക് രാധാകൃഷ്ണന്റെ ഉന്നത രാഷ്ട്രീയ ബന്ധവും ക്രിമിനല്‍ പശ്ചാത്തലവും വച്ച് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ ശക്തമായി വാദിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണം അട്ടിമറിക്കപ്പെടും. ചാക്കിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ വിജിലന്‍സും സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ട് നിരവധി രഹസ്യരേഖകള്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതിക്ക് ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ്. അതിനാല്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് സിബിഐ അഭിഭാഷകന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: