കോട്ടയം: ഗണിതശാസ്ത്ര പഠനത്തില്‍ കേരളഗണിതശാസ്ത്ര പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ അഭിപ്രായപ്പെട്ടു. കേരള ഗണിതശാസ്ത്രപരിഷത്ത് സംസ്ഥാനത്തെ മികച്ച ഗണിതശാസ്ത്ര അദ്ധ്യാപകര്‍ക്കു നല്കുന്ന ശ്രീനിവാസ രാമാനുജന് പുരസ്കാരങ്ങള്‍ കോട്ടയത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു രാധാ വി.നായര്‍. വി.എസ്.ഹരികുമാര്‍(ഹെഡ്മാസ്റ്റര്, എസ്ആര്കെജിവിഎംഎച്ച്എസ് പുറനാട്ടുകര), ടി.അജിത(എസ്എന്പബ്ലിക് സ്കൂള്‍ കൊല്ലം), ആര്.ലേഖ(മണ്ണാറശാല യുപി സ്കൂള്‍ ആലപ്പുഴ), നീതു സി.എം.(ചെര്‍പുളശേരി ഇംഗ്ലീഷ് മീഡീയം സ്കൂള്‍) എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. ഗണിതശാസ്ത്ര പരിഷത്ത് നടത്തിയ മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ റാങ്കു ജേതാക്കളായ ഏഴുനൂറില്പരം കുട്ടികള്‍ക്ക് ഗോള്‍ഡ്മെഡല്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബാലഗണിതശാസ്ത്ര കോണ്‍ഗ്രസില്‍ വിജയികളായ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
രാവിലെ നടന്ന സംസ്ഥാന തല ഗണിതശാസ്ത്ര ക്വിസ്സില്‍ മിഥുന് വിജയ്(എസ്എന്യുപിഎസ്, വൈക്കം) അഖില്‍ ജോണ്‍ പാലത്ര(ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര), ഗൗരിശങ്കര്‍(ഗവ.എച്ച്എസ്, അങ്ങാടിക്കല്‍ സൗത്ത്ആലപ്പുഴ) എന്നിവര്‍ യുപി വിഭാഗത്തിലും സായൂജ് വി.(മേമുണ്ട എച്ച്എസ് കോഴിക്കോട്), എസ്.കണ്ണന്(തിരുവമ്പാടി എച്ച്എസ് ആലപ്പുഴ), എസ്.ജെ.സന്ദീപ്(കെ.ആര്.എച്ച്എസ്, പുറമേരി കോഴിക്കോട്) എന്നിവര്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ജേതാക്കളായി.
ഗണിതശാസ്ത്രപരിഷത്ത് പ്രസിഡന്റ് ഇ.പി.രാഘവന് പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.ബീന, ഡോ.ജയകുമാര്‍, എം.വി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.കെ.ആര്.ചന്ദ്രമോഹനന്, ഗണിതശാസ്ത്ര പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.ആര്.രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: