ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മയെ കേരള കോണ്‍ഗ്രസ് നേതാവ് ആര്.ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച്ച നടത്തും. യുഡിഎഫില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയുടെ കൂടിക്കാഴ്ച്ച. രാവിലെ പതിനൊന്നു മണിക്ക് ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച.
നേരത്തെ പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം യുഡിഎഫ് നേതൃത്വം തളളിയതിനെ തുടര്‍ന്നാണ് മുന്നണി വിടണമെന്ന ആവശ്യം ജെഎസ്എസ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര്. ഗൗരിയമ്മയെ അനുകൂലിക്കുന്ന വിഭാഗമാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.
എന്നാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന് ബാബു അടക്കമുളള ഒരു വിഭാഗം നേതാക്കള്‍ മുന്നണി വിടുന്നതടക്കമുളള കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്നുളള നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: