ന്യൂദല്‍ഹി: നരേന്ദ്ര മോദി നൂറുശതമാനം മതേതരവാദിയാണെന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാം ജത്മലാനി പറഞ്ഞു. സത്യസന്ധമായ വ്യക്തിത്വത്തിനുടമയായ മോദി ക്ക് പ്രധാന മന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2014 ലോകസഭ ഇലക്ഷനു മുന്‍പ് യഥാസമയം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് കഴിയും. ഭരണനൈപുണ്യമുള്ള ആളെന്ന നിലയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള എല്ലാ യോഗ്യതകളും മോദിക്കുണ്ട്. മോദിയെ വിമര്‍ശിക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടന വായിക്കണം. ഭരണഘടനയില്‍ മതേതരവാദത്തിന് കൃതമായ നിര്‍വചനമുണ്ട്. ഇത് വായിച്ചിട്ടുള്ളവര്‍ മോദിയെ വിമര്ശിക്കില്ലയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: