ന്യുദല്‍ഹി: ദല്‍ഹിയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ അഞ്ചു വയസുകാരി പെണ്‍കുട്ടിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതി വന്നതായി എംയിസ് ആശുപത്രി അധികൃതര്‍. ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും നില തൃപതികരമാണെന്നും ഡോക്ടര്‍മാര്‍ പുറത്തു വിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടില്ല. പെണ്‍കുട്ടിക്ക് അണുബാധ ഏറ്റിട്ടുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരും. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് വെള്ളിയാഴ്ച മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: