വൈക്കം: വടക്കുപുറത്തു പാട്ടിനോടും കോടിയര്ച്ചനയോടും അനുബന്ധിച്ച് വൈക്കം ഭക്തിപ്രഹര്ഷത്തിലായി. കൊടുങ്ങല്ലൂര്‍ ദേവിയുടെ സാന്നിദധ്യംകൊണ്ട് അനുഗ്രഹീതമായ വ്യാഘ്രപാദപുരിയില് വടക്കുപുറത്തുപാട്ടിന്റെയും കോടിയര്‍ച്ചനയുടെയും പുണ്യം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് പ്രവഹിക്കുന്നത്. മഹാദേവ സന്നിധിയില്‍ വൈകുന്നേരങ്ങളില്‍ വിവിധ സമുദായസംഘടനകള്‍ നടത്തുന്ന താലപ്പൊലികള്‍, ലക്ഷദീപങ്ങള്‍ എന്നിവ ക്ഷേത്രത്തെ ഉത്സവത്തിമിര്പ്പിലാക്കിയിരിക്കുകയാണ്. ഞായറാഴ്ചമുതല്‍ മൂന്നു ദിവസം 32 തൃക്കൈകളില് ആയുധമേന്തിയ ഭദ്രകാളിയുടെ കളമാണ് രചിക്കുന്നത്. ശൂലം, കുന്തം, ചക്രം, കടുന്തില, തോമരം, വാള്, ഗദ, മുസലം, പാശം, വേല്, കലപ്പ്, തോട്ടി, പാമ്പ്, വജ്രം, ചാട്ട, സുദര്‍ശനം, പാത്രം, ശിരസ്, അഗ്നി, താമര, വീണ, മാന്‍, മണി, മാല, ഗ്രന്ഥം, വില്ല്, കുഴിതാളം, കൊടിമരം, ശംഖ്, കരിമ്പ്, ഉടുക്ക്, പരിച എന്നിവയാണ് 32 കൈകളിലെ ആയുധങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: