പാലക്കാട്: അട്ടപ്പാടിയില്‍ പോഷകാഹാരം എത്തിക്കുന്ന കരാറുകാരെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റക്കാരായ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
ആദിവാസികള്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോഷകാഹാരം എന്ന പേരില്‍ കരാറുകാര്‍ എത്തിച്ചിരുന്ന ഭക്ഷണത്തില്‍ മാരകമായ വിഷം ഉള്ളതായി ഒരു ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറുകാര്‍ നാളുകളായി ഇതു തുടരുകയാണെന്നും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ സര്‍ക്കാര്‍ അവഗണിക്കുകയും ചെയ്തു എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: