കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജേ് പ്രശ്നത്തിലടക്കം ഇടഞ്ഞു നില്ക്കുന്ന സി.എം.പിയെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.വി.രാഘവന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഏതാണ്ട് അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
സി.എം.പിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തീരുമാനം മാറ്റിവച്ചത് എം.വി.ആറുമായി ആലോചിച്ച ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായവ്യത്യാസമുണ്ടെങ്കിലും യു.ഡി.എഫ് വിടില്ലെന്ന് എം.വി.രാഘവനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: