കൊച്ചി: സനാതന ധര്മത്തില് ഊന്നിക്കൊണ്ടുള്ള അദ്ധ്യാത്മികതയുടെ പ്രഭവകേന്ദ്രമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആദിശങ്കരന്റെ ജന്മദേശമായ പുണ്യഭൂമിയില്‍ നടക്കുന്ന ശ്രിനിവാസകല്യാണം പോലുള്ള വിശിഷ്ട കര്‍മ്മങ്ങളാണ് ഭാരത്തിന്റെ അദ്ധ്യാത്മിക സാംസ്ക്കാരിക മൂല്യങ്ങള്‍ കൈവിട്ടുപോകാതെ സംരക്ഷിക്കുന്നതെന്ന് ശ്രീ ശ്രീനിവാസ കല്യാണോത്സവത്തിന്റെ വിളംബരഘോഷം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
എറണാകുളം ടിഡിഎം ഹാളില്‍ എത്തിച്ചേര്‍ന്ന വെള്ളാപ്പള്ളിയെയും പത്നി പ്രീതി നടേശനേയും കരയോഗം പ്രസിഡന്റ് കെ.പി.കെ.മേനോന്, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് കല്യാണോത്സവ വേദിയായ എറണാകുളത്തപ്പന് ഗ്രൗണ്ടിലേയ്ക്ക് വാദ്യമേളങ്ങളോടെ ആനയിച്ചു. പ്രത്യേകം അലങ്കരിച്ച വേദിയില്‍ അദ്ദേഹം സത്രവിളംബരം നടത്തി. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് വേദിയുടെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു. എറണാകുളം ഹനുമാന് കോവില്‍ ക്ഷേത്രം പൂജാരി വിദ്യാസാഗര്‍ ഭട്ട് പൂജാദികര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ശ്രീനിവാസ കല്യാണോത്സവത്തിന്റെ മുന്നോടിയായി കേരളത്തില്‍ ആദ്യമായി പതിനേഴാം തീയതി എത്തിച്ചേരുന്ന തിരുമലതിരുപ്പതി ഭഗവാന്റെ അമൂല്യ വിഗ്രഹത്തിന് കേരളത്തിലെ പ്രഥമസ്വീകരണം പാലക്ക് ജില്ലയില്‍ കഞ്ചിക്കോട് ശിവക്ഷേത്രത്തിലും, കോട്ടയ്ക്കകം ശ്രീ ആഞ്ജനേയ സേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ നല്‍കും. തുടര്‍ന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. എറണാകുളം വിനായക കല്യാണ മണ്ഡപത്തില്‍ എത്തിച്ചേരുന്ന യാത്രയെ രാവിലെ 11.30ന് എളംകുളം കവലയ്ക്കല്‍ ക്ഷേത്ര ജംഗ്ഷനില്‍ പൂര്‍ണകുംഭം നല്കി വരവേല്‍ക്കും. 18ന് രാവിലെ പൊതുദര്‍ശനവും, വിശേഷാല്‍ പൂജകളും, ദുഷ്യന്ത് ശ്രീധറിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും. 19, 20 തിയതികളില്‍ വിശേഷാല്‍ പൂജകളും, ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യവും ഒരുക്കിയിട്ടുണ്ട്. 20ന് വൈകീട്ട് 5ന് ശ്രീശ്രീനിവാസ കല്യാണോത്സവം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. 21ന് വൈകീട്ട് കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്ര സന്നിധിയില്‍ കല്യാണോത്സവം നടക്കും.
ഇന്നലെ നടന്ന ചടങ്ങില്‍ ജസ്റ്റീസ് ടി.എല്‍.വിശ്വനാഥ അയ്യര്‍ ജസ്റ്റിസ് എം.രാമചന്ദ്രന്, മുന്‍ ഡിജിപി എം.ജി.എ.രാമന്, കവി.എസ്.രമേശന് നായര്‍, സാഹിത്യകാരി രമാ രമേശന് നായര്‍, ജയലക്ഷ്മി ഗോവിന്ദന്, ടി.എം.വി.രാജേഷ് ഷേണായ്, ടി.വി.ജി.രാജാറാം ഷേണായ്, പി.രാമചന്ദ്രന് (വേണു), എറണാകുളം ക്ഷേത്രം ഭാരവാഹിയായ കെ.ജനാര്ദ്ദനന് എറണാകുളം തിരുമല ദേവസ്വം മാനേജിംഗ് അധികാരി പി.രംഗദാസ് പ്രഭു, എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി അഡ്വ.ഡി.പ്രേമചന്ദ്രന്, കണയന്നൂര്‍ താലൂക്ക് പ്രസിഡന്റ് മഹാരാജാ ശിവാനന്ദന്, സി.ജി.രാജഗോപാല്‍, രാജേഷ്.വി.പ്രഭു, ആര്.രത്നാകര ഷേണായ്, ഏകനാഥ് വി.പൈ, സതീശ് പൈ, ദിവാകര പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: