എല്ലാറ്റിലുംവച്ച് സൂക്ഷ്മവും ജീവകേന്ദ്രവുമായ ആത്മാവാകട്ടെ, ഈ പഞ്ചകോശാത്മകഘടനയുടെ ‘ഹൃദയ’മാണ്. ഇവയെല്ലാം കൂടിയാണ് ഞാനും നിങ്ങളുമെല്ലാമാകുന്ന ജഢചേതനാത്മകവസ്തുസര്വസ്വം. ഇന്ദ്രജന്യമായ ബോധം മനോമയവിജ്ഞാനമയ കോശങ്ങളുടെ അവസ്ഥാവിശേഷത്തെ ആശ്രയിച്ചുനില്ക്കുന്നു. കല്ലുകള്‍ക്ക് ഈ ‘ബോധ’മേ ഇല്ല. കാരണം അവിടെ മന സ്സും ബുദ്ധിയുമില്ല. വേദാന്തശാസ്ത്രപ്രകാരം സസ്യാദികള്‍ക്ക് ഏറ്റവും പ്രാഥമികമായ എന്തോ ഒരു മനസ്സും ബുദ്ധിയുമുണ്ട്. അതുകൊണ്ടാണ് അവ ജീവിക്കുന്നതും വളരുന്നതും. ജഡവും നിശ്ചേതനവുമായ കല്ലിനെ അപേക്ഷിച്ച് അവയ്ക്ക് ബോധമുണ്ട്. മൃഗങ്ങള്‍ തെല്ലുകൂടി വികാസം പ്രാപിച്ചവയാണ്; തീര്‍ച്ചയായും അവയ്ക്ക് കൂടുതല്‍ ധാരണാശക്തിയുണ്ട്. മനുഷ്യനിലാണ് പൂര്ണവികാസമെത്തിയിട്ടുള്ളതെന്നത് നിര്വിവാദമത്രേ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: