ബംഗളൂര്: ക്രിസ് ഗെയില്‍ വീണ്ടും ബാറ്റ് കൊണ്ട് ഇന്ദ്രജാലം കാട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബംഗളൂര് റോയല്‍ ചലഞ്ചേഴ്സിന് എട്ട് വിക്കറ്റ് ജയം. നിലവിലെ ചാമ്പന്മാരായ കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയംലക്ഷ്യം ബംഗളൂര് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മത്സരം അവസാനിക്കാന്‍ 15 പന്ത് ശേഷിക്കവെ മറിക്കടന്നു. വെറും 50 പന്തില്‍ 9 സിക്സര്‍ സഹിതം 85 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്രിസ് ഗെയിലിന്റെ പ്രകടന മികവി്നുമുന്നില് ചാമ്പന്മാര്ക്ക് അടിതെറ്റി .35 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഗെയിലിന് മികച്ച പിന്തുണ നല്‍കിതോടെ റോയല്‍ ചലഞ്ചേഴ്സ് ജയം രാജകീയമായി.
എബിഡി വില്ല്യേഴ്സ് പുറത്താകാതെ 22 റണ്‍സെടുത്തപ്പോള്‍ അഗര്‍വാള്‍ 6 റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കംതന്നെ പതര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍തന്നെ ആര്യവിക്കറ്റ് വീണു. ഒരു റണ്‍ എടുത്ത ബിസ് ലയെ ഹെന്റിക്വിസ് പുറത്താക്കു. പിന്നീട് വിക്കറ്റ് വീഴ്ചയും റണ്‍ ഒഴുക്കും ഒരേപോലെ ഉണ്ടായി. നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാന്‍ കല്ക്കട്ടയ്ക്കായി. അര്‍ധസെഞ്ച്വറിയെടുത്ത(59) ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ ബാറ്റിംഗ് പ്രകടനത്തിലായിരുന്നു കൊല്‍ക്കത്ത ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. നേരിട്ട ആദ്യ മൂന്നു പന്തും ബൗണ്ടറികടത്തി യൂസഫ് പത്താന് വന്‍ പ്രതീക്ഷ ന്‍കി.യെങ്കിലും 17 പന്തില്‍ 27 റണ്‍സിന് പഠാന്റെ കളി തീര്‍ന്നു. 23 റണ്‍സെടുത്ത മനോജ് തീവാരിയും ഗംഭീറിന് മികച്ച പിന്തുണ നല്കി.
മൂന്ന് വിക്കേറ്റ്ടുത്ത ആര് പി സിംഗും രണ്ട് വിക്കറ്റ് വീതം എടുത്ത മോയ്സസ് ഹെന്റിക്സും വിനയ് കുമാറുമാണ് ബംഗളൂര് ബോളിംഗ് നിരയില്‍ തിളങ്ങിയത്. മക്ലെയിന്‍ ,ബാലാജി എന്നിവരാണ് ബംഗളൂരിന്റെ വീണവിക്കറ്റുകള് സ്വന്തമാക്കിയത്.
സ്കോര്‍ ബോര്‍ഡ്
കല്‍ക്കത്ത ; എംഎസ് ബിസ് ല സി രാഹുല്‍ ബി ഹെന്റിക്വിസ് 1, ഗംഭീര്‍ സി&ബി വിനയ്കുമാര്‍ 59, ജാക് കാലിസ് സി ഹെന്റിക്വിസ് ബി വിനയ്കുമാര്‍ 16, യൂസഫ് പത്താന് സി വിനയ്കുമാര്‍ ബി ഹെന്റിക്വിസ് 27, തിവാരി സി ഡിവില്ലിയേഴ്സ് ബി ആര്.പി സിങ് 23, മോര്‍ഗണ്‍ സി ക്രിസ്റ്റെയിന്‍ ബി ആര്.പി.സിങ് 2, ഭാട്യ ബി ആര്.പി.സിങ് 13, മക്ലെയിന്‍ റണ്‍ഔട്ട് 2, സങ്ങ്വാന്‍ നോട്ടൗട്ട് 2, നരൈന് നോട്ടൗട്ട് 1, എക്സ്ട്രാ 6. ആകെ 8ന് 154
വിക്കറ്റുവീഴ്ച: 1-2,2-54, 3-95, 4-124, 5-132,6-135,7-149,8-149.
ബൗളിംഗ്: ഹെന്റിക്വിസ് 4-24-2, ആര്.പി.സങ്ങ് 4-27-3, ഉനദ്കത് 4-34-0,മുരളീധരന് 4-30-0,വിനയ്കുമാര്‍ 4-36-2.
ബാംഗ്ലൂര്‍: ക്രിസ് ഗെയില്‍ നോട്ടൗട്ട് 85, അഗര്‍വാള്‍ സി ബിസ് ല ബി മക്ലെയിന്‍ 6, കൊഹ്ലി സി മോര്‍ഗണ്‍ ബി ബാലാജി 35, ഡിവില്ലിയേഴ്സ് നോട്ടൗട്ട് 22.
വിക്കറ്റുവീഴ്ച: 1-12,2-75
ബൗളിംഗ്: മക്ലെയിന്‍ 3-34-1, കാലിസ് 4-30-0, നലൈന് 4-30-0,ബാലാജി 3.3-33-1,സങ്ങ്വാന്‍ 2-34-0, ഭാട്യ 1-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: