മുംബൈ: ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്്യന്സതിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്ക്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ പോണ്ടിംഗിനെ(പൂജ്യം) നഷ്ടമായി. ഇര്ഫാന് പഠാന്റെ പന്തില്‍ ജയവര്‍ധന പിടിച്ചാണ് പോണ്ടിംഗ് പുറത്താകുന്നത്. തൊട്ടു പിന്നാലെ സാക്ഷാല്‍ സച്ചിന്(ഒന്ന്) റണൗട്ടും കൂടിയായതോടെ മുംബൈയുടെ നില പരുങ്ങലിലായി.പീന്നീടെത്തിയ ദിനേഷ് കാര്‍ത്തിക്കും(86) രോഹിത് ശര്‍മ്മയും(74*) ചേര്‍ന്ന് മുംബൈയുടെ സ്ക്കോറിംഗിന് വേഗം കൂട്ടി. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഇരുവരും മുംബൈയുടെ സ്ക്കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ദിനേഷ് പുറത്തുപോകുമ്പോള്‍ മുംബൈയുടെ സ്ക്കോര്‍ 133ലെത്തിയിരുന്നു. പിന്നീടെത്തിയ പോളാര്‍ഡ്(13) റായിഡു(24) എന്നിവരും കൂടി തിളങ്ങിയതോടെ ഐപിഎല്ലിലെ ഈ സീസണിലെ 200 കടക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. സ്ക്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കേറ്റിന് 209 റണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: