ഭുവനേശ്വര്‍: ദളിത്, ബിപിഎല്‍, പിന്നോക്ക സമ്മുദായത്തിലെ പെണ്‍കുട്ടികള്‍, എസ്സി, എസ്ടി തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സാങ്കേതികപരമായ എല്ലാ വിഷയങ്ങളും പഠിക്കുന്നതിനു വേണ്ടി ഒഡീഷാ സര്‍ക്കാര്‍ സൗജന്യ ലാപ്പ് ടോപ്പ് പദ്ധതി നടപ്പിലാക്കുന്നു.ഡിജിറ്റല്‍ ടെക്നോളജി സംസ്കാരമായ എല്ലാ പൊതുവിവരങ്ങളെക്കുറിച്ചും പ്ലസ് ടു തലത്തിലെ വിദ്യാര്‍ത്ഥികള്‍ അറിവുള്ളവരായിരിക്കണം.എസ് സി,എസ് ടി സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പെണ്‍കുട്ടികളിലുമാണ് ഈ പദ്ധതി പ്രധാനമായി കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.ചെറുപ്പക്കാര്‍,പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍,വിദ്യാര്‍ത്ഥികള്‍,കുടിയേറ്റക്കാരായ ചെറുപ്പക്കാര്‍,ന്യൂനപക്ഷ വിഭാഗക്കാര്‍,തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍,വൈകല്യമുള്ള ചെറുപ്പക്കാര്‍ എന്നിവര്‍ക്കായാണ് ഈ പദ്ധതി പ്രധാനമായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പുതിയ ചെറുപ്പക്കാരുടെയിടയില്‍ വിദ്യാഭ്യാസവും പരിശീലനവും ഒരുപോലെ നിലനിര്‍ത്തികൊണ്ട് പോവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
വിജയസാധ്യതയുള്ള ഔദ്യോഗിക ജീവിതം തെരെഞ്ഞടുക്കുന്നതിന് വേണ്ടി തൊഴില്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസവും തൊഴില്‍പരമായ വിദ്യാഭ്യാസവും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മിഷന് യുവാ ശക്തി എന്ന പദ്ധതിയും ഉടന്‍ നടപ്പിലാക്കുന്നുണ്ടെന്നും നവീന്‍ പട്നായിക്ക് വ്യക്തമാക്കി.ചെറുപ്പക്കാര്‍ക്കിടയിലെ സ്വയം സഹായ സംഘത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതോടൊപ്പം സ്വയംതൊഴില്‍ ചെയ്യുന്നതിന് ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ട് വരിക എന്ന ലക്ഷ്യമാണ് പ്രധാനമായി ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: