ഒരിക്കല്‍ ഭൂമാതാവ് ഭഗവാനോട് പ്രാര്‍ത്ഥിച്ചു “സ്വാമി, എനിക്ക് എത്ര പാപികളുടെ ഭാരം വേണമെങ്കിലും സഹിക്കാം. പക്ഷേ, അവിടെ നാമം ജപിക്കാത്തവരുടെ ഭാരം സഹിക്കാന്‍ വയ്യ. അതുകൊണ്ട് ഈശ്വരനാമം ജപിക്കുന്നതില്ക്കൂടി എല്ലാവര്ക്കും മോക്ഷമാര്‍ഗം കാണിച്ചുകൊടുക്കണേ”
വാല്മീകി ഒരു കോടി ശ്ലോകങ്ങള്‍ അടങ്ങുന്ന രാമായണം രചിച്ചു. അദ്ദേഹം മൂന്നുലോകങ്ങള്‍ക്കും ആ ശ്ലോകങ്ങള്‍ സമമായി വീതിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ഓരോ ലോകത്തിനും 33,33,333 ശ്ലോകങ്ങള്‍വീതം രചിച്ചുകൊടുത്തു. എല്ലാം വീതിച്ചുകഴിഞ്ഞപ്പോള് ഒരു ശ്ലോകം മിച്ചം വന്നു. ആ ശ്ലോകം എങ്ങനെ വീതിക്കാം എന്ന പ്രശ്നം ഉയര്‍ന്നു. 32 അക്ഷരങ്ങളുണ്ട് ഒരു ശ്ലോകത്തില്‍ വാല്മീകി പത്തക്ഷരങ്ങള്‍ വീതം ഓരോ ലോകത്തിനും വീതിച്ചു കൊടുത്തു. എന്നിട്ടും രണ്ടക്ഷരങ്ങള്‍ ബാക്കി വന്നു.
എങ്ങനെയാണ് രണ്ടക്ഷരങ്ങള്‍ മൂന്ന് ലോകങ്ങള്‍ക്ക് വീതം വയ്ക്കുന്നത്? അപ്പോള്‍ മഹാവിഷ്ണു ഭൂമാതാവിനോട് അരുളി, വാല്മീകി തന്റെ രാമായണത്തിലെ ഒരുകോടി ശ്ലോകങ്ങള്‍ മൂന്ന് ലോകങ്ങള്ക്കുമായി വീതംവച്ചു. ഈ അക്ഷരങ്ങള്‍ രാമ, കൃഷ്ണ, ഹരി, ഹര, ശിവ, സായി മുതലായവയാണ്. അവ മൂന്ന് ലോകങ്ങളുടെയും പൊതുസ്വത്താണ് (വലിയ കരഘോഷം) ഈ രണ്ടക്ഷരങ്ങള്‍ ഈ ലോകത്തില്‍ ഏകത്വത്തെ സൂചിപ്പിക്കുന്നു. (അദ്വൈതത്തെ സൂചിപ്പിക്കുന്നു.) അതിന് വ്യത്യസ്തമായി ദ്വൈതമെന്ന് മുദ്രയടിക്കപ്പെട്ടതാണല്ലോ ഈ ലോകം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: