തിരുവനന്തപുരം: കേരളത്തില്‍ ഏകീകൃത ഹിന്ദുസമൂഹം യാഥാര്‍ത്ഥ്യമാകേണ്ട കാലം അതിക്രമിച്ചതായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. രണ്ട് സംഘടിത സമുദായങ്ങള്ക്കിടയില്പെട്ട് ഞെരുങ്ങുന്ന ഹിന്ദുസമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്. ഒരു കാലത്ത് കേവല ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കള്‍ ഭൂരിപക്ഷ സ്വഭാവം നഷ്ടപ്പെട്ട് അതിവേഗം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ ഉപരി പ്രവര്‍ത്തകരുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് 65 ശതമാനത്തിലധികം ഉണ്ടായിരുന്ന ഹിന്ദുജനത ഇന്ന് 51-52 ശതമാനമായി ചുരുങ്ങി. മുസ്ലീം ജനസംഖ്യ കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ജനസംഖ്യാവര്‍ദ്ധനവും മതപരിവര്‍ത്തനവുമാണ് ഈ വ്യത്യാസത്തിനു കാരണം. ജനസംഖ്യാവര്‍ദ്ധന വോട്ടുബാങ്ക് രാഷ്ട്രീയമായി മാറുമ്പോള്‍ ഭരണാധികാരവും അതില്‍ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും അധികൃതവും അനധികൃതവുമായ മാര്‍ഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുന്നു. സംഘടിത മതങ്ങളായതിനാല്‍ സ്വന്തം താവളങ്ങള്‍ സ്ഥാപിക്കാനും അവയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും എളുപ്പമാണ്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അതാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗണ്യമായ ജനസംഖ്യാവര്‍ദ്ധന അവകാശപ്പെടാനില്ലെങ്കിലും നയതന്ത്രത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരത്തിന്റെ മര്‍മ്മസ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ ക്രൈസ്തവ സമൂഹത്തിനു മിടുക്കുണ്ട്. ഇവയ്ക്കു രണ്ടിനുമിടയില്‍പ്പെട്ട് ഞെരുങ്ങുന്ന ഹിന്ദുസമൂഹമാണ് കേരളത്തിലുള്ളത്.
ഹിന്ദുക്കളെന്നു വിളിക്കപ്പെടുന്ന വിഭിന്ന ജാതിയില്‍പ്പെട്ടവര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം കേരളത്തില്‍ അത്രസുഖകരമല്ല. ഓരോ ജാതിസംഘടനയും പരസ്പരം മത്സരിച്ചും പൊതുലക്ഷ്യങ്ങള്‍ വിസ്മരിച്ചും കഴിയുന്നതിനാല്‍ അവരെ സമര്‍ത്ഥമായി ചൂഷണം ചെയ്യാന്‍ സംഘടിത മതശക്തികള്‍ക്കു കഴിയുന്നു. ഹിന്ദു ഐക്യത്തെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുവെങ്കിലും അത് ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. എന്നാല്‍ സമുദായനേതാക്കളില്‍ നിന്ന് ഇപ്പോള്‍ ശക്തമായ നിലയില്‍ അത്തരമൊരു സങ്കല്പം ഉയര്‍ന്നു വന്നത് ശുഭോതര്ക്കമാണെന്ന് പരമേശ്വരന് അഭിപ്രായപ്പെട്ടു.
ഹിന്ദു ഏകീകരണത്തിനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രം തന്നെ ഹിന്ദു ഏകീകരണത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. ഇപ്പോള്‍ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഹിന്ദു സമൂഹം വിഘടിച്ചു നില്‍ക്കുന്നതിന്റെ ഫലമായിട്ടാണ് താല്പര്യങ്ങള് അവഗണിക്കപ്പെടുന്നത്. ഹിന്ദുക്കള്‍ക്കിടയിലുള്ള അനൈക്യവും അന്തഃഛിന്ദ്രവും എത്രമാരകവും അപരിഹാര്യമായ ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരും എന്നതിന് നമ്മുടെ ചരിത്രം സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ഹിന്ദുസമൂഹം ചരിത്രബോധമുള്ളവരാകണം. ആചാര്യന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാന പ്രക്രിയ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. പെയ്തൊഴിയാത്ത കാര്‍മേഘം പോലെ കേരളത്തിലെ ഹിന്ദുമനസ്സ് ഇന്ന് അസ്വസ്ഥവും ആശങ്കാകുലവുമാണ്. അത് നിരാശയിലേക്കും നിഷ്ക്രിയത്വത്തിലേക്കും ആണ്ടുപോകാതെ അതിനെ ക്രിയാത്മക കര്‍മ്മപദ്ധതിയിലൂടെ ആത്മവിശ്വാസത്തിലേക്കും വിജയപ്രാപ്തിയിലേക്കും എത്തിക്കണം.ഹിന്ദു സമൂഹത്തിനു സംസ്കാരത്തിനും നേരെയുള്ള വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും എതിരെ ശക്തമായ പ്രതികരണം ആവശ്യമാണെന്നും പരമേശ്വരന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്, ടി.കെ.ഭാസ്കരന്, കെ.വി.ഭാസ്കരന്, എം.കെ.കുഞ്ഞോല്‍, കെ.പി.ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ടു നടന്ന സമാപന സഭയില്‍ ആര്.എസ്.എസ് അഖിലഭാരതീയ കാര്യകാരീ സദസ്യന്‍ എസ്.സേതുമാധവന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: