പൊന്‍കുന്നം: ഹൈന്ദവ നവോത്ഥാനത്തിന് നേതൃത്വം നല്കിയ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി സമുചിതമായി ആഘോഷിക്കുന്നതിന് വേദവ്യാസ അക്കാദമി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിവേകാനന്ദദര്ശനങ്ങളെ അടിസ്ഥാനമാക്കി ഉപന്യാസമത്സരം നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികളെ ക്ലാസിന്റെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗങ്ങളായി തിരിക്കും. വിവിധ സ്ഥലങ്ങളില്‍ സെമിനാറുകളും നടത്തും. വിജയികള്‍ക്ക് പാരിതോഷികവും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായോ 0482822232, 9447180210, 9446756723, 9447659459 നമ്പരുകളിലോ ബന്ധപ്പെടണം. യോഗത്തില്‍ വി.സി.രഘുപിള്ള, സി.പി.ശശികുമാര്‍, കെ.സി.പ്രകാശ്, എ.സി.പൊന്നപ്പന്‍പിള്ള, വി.എന്‍.നാരായണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: