പെരുന്ന: പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു വരുന്ന മഹാഭാരതസത്രത്തിന് ഭക്തജനത്തിരക്കേറി. സമീപജില്ലകളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ ഇവിടെക്ക് ഒഴുകുകയാണ്. ദിവസവും രാവിലെ 9മുതല്‍ വൈകിട്ട് 3.45 വരെ കേരളത്തിലെ പ്രമുഖരായ പ്രഭാഷകര്‍ മഹാഭാരതസത്രത്തില് പങ്കെടുക്കുന്നുണ്ട്. ഇന്നലെ വെണ്മണി കൃഷ്ണന്‍നമ്പൂതിരിപ്പാടും മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിപ്പാടുമായിരുന്നു പ്രഭാഷകര്‍. ഇന്ന് രാവിലെ ഭാരതത്തിലെ ചൂതുകളി, ദ്രൗപതി ശരണാഗതി, ദ്വൈതവനവാസം, സൂര്യോപാസന, അക്ഷയപാത്രം, ദുര്വാസസിന്റെ പരീക്ഷ എന്നിവ സ്വാമി സന്ദീപാനന്ദഗിരി, കിഴക്കുംപാട്ട് വിനോദ്കുമാര്‍ മലപ്പുറം, വെണ്മണി പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവര്‍ പ്രഭാഷണം നടത്തും. നാളെ സ്വാമി സന്മയാനന്ദ സരസ്വതി, പാലക്കാട്ട് ബാലകൃഷ്ണപിള്ളപിഷാരടി, ഡോ.പ്രിയദര്ശന്ലാല് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: