കോട്ടയം: ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മെയ് മുതല്‍ ഒന്നര മാസക്കാലം നടത്തുന്ന ആറാമത് സാമ്പത്തിക സെന്‍സസിന്റെ ഫീല്‍ഡ്തല ജോലികള്‍ക്കായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. പ്ലസ് ടൂ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള മഹിളാ പ്രധാന് ഏജന്റുമാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിറ്റുകള്‍, പകര്‍പ്പ്, ഫോട്ടോ എന്നിവയുമായി ജോലി ചെയ്യാന്‍ ഇഷ്ടമുള്ള പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ അഭിമുഖത്തിനായി രാവിലെ 10ന് ഹാജരാകണം. അഭിമുഖത്തിന്റെ തീയതികളും കേന്ദ്രങ്ങളും ചുവടെ.
കോട്ടയം മുനിസിപ്പാലിറ്റിയിലേക്കും പള്ളം ബ്ലോക്കിലേക്കുമുള്ള അഭിമുഖം ഏപ്രില്‍ 11നും ഏറ്റുമാനൂര്‍ ബ്ലോക്കിലേക്കുള്ള അഭിമുഖം 12നും പാമ്പാടി ബ്ലോക്കിലേക്കുള്ളത് 15നും കോട്ടയം ടിബി റോഡില്‍ മുനിസിപ്പല്‍ ബില്‍ഡിംഗിലുള്ള കോട്ടയം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നടക്കും. പാലാ മുനിസിപ്പാലിറ്റിയിലേക്കും ളാലം ബ്ലോക്കിലേക്കുമുള്ള അഭിമുഖം ഏപ്രില്‍ 11നും ഉഴവൂര്‍ ബ്ലോക്കിലേക്കുള്ളത് 12നും ഈരാറ്റുപേട്ട ബ്ലോക്കിലേക്കുള്ളത് 15നും പാലാ മിനി സിവില്‍ സ്റ്റേഷനിലുള്ള മീനച്ചില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നടക്കും. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലേക്കും മാടപ്പള്ളി ബ്ലോക്കിലേക്കുമുള്ള അഭിമുഖം ഏപ്രില്‍ 11നും വാഴൂര്‍ ബ്ലോക്കിലേക്കുള്ളത് ഏപ്രില്‍ 12നും ചങ്ങനാശേരി റവന്യൂ ടവറിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നടക്കും.
വൈക്കം മുനിസിപ്പാലിറ്റിയിലേക്കും വൈക്കം ബ്ലോക്കിലേക്കുമുള്ള അഭിമുഖം ഏപ്രില്‍ 11നും കടുത്തുരുത്തി ബ്ലോക്കിലേക്കുള്ളത് ഏപ്രില്‍ 12നും വൈക്കം മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്കിലേക്കുള്ള അഭിമുഖം ഏപ്രില്‍ 11ന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നടക്കും. വിശദവിവരത്തിന് 0481 2562073, 2300325 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: