Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മുപ്പതുകളില്‍ യൗവ്വനം വിട പറയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 08:55 pm IST
in Lifestyle

നാളെ ലോക ആരോഗ്യ ദിനം. പുരുഷന്‍മാരെ അപേക്ഷിച്ച്‌ ശാരീരിക വിഷമതകള്‍ കൂടുതല്‍ അനുഭവിക്കുന്നത്‌ സ്ത്രീകളാണ്‌. ഋതുമതിയായി അമ്മയായി, ആര്‍ത്തവവിരാമത്തിലെത്തി വാര്‍ദ്ധക്യത്തിലെ ത്തുന്നതുവരെ ശാരീരിക ബുദ്ധിമുട്ടുകള്‍ വിട്ടൊഴിയുന്നില്ല. ഋതുമതിയാകുന്നതിന്‌ ഒരു പ്രായം കണക്കാക്കിയിരുന്നെങ്കില്‍ ആര്‍ത്തവവിരാ മത്തിലെത്തുന്നതിനും ഒരു സമയമുണ്ട്‌. എന്നാല്‍ ഇന്ന്‌ ആ സ്ഥിതി മാറിയതായി പല പഠനങ്ങളും തെളിയിക്കുന്നു. ആദ്യാര്‍ത്തവം തുടങ്ങുന്നത്‌ ഒരു പെണ്‍കുട്ടി എട്ടിലോ പത്തിലോ പഠിക്കുമ്പോഴായിരുന്നെങ്കില്‍ ഇന്ന്‌ 10 വയസ്സ്‌ എത്തുന്നതിന്‌ മുമ്പ്‌ സാധാരണമാകുന്നു. ആഹാരരീതികളാണ്‌ കാരണമെന്ന്‌ ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നു.

ഋതുവിരാമത്തിന്റെ ലക്ഷണങ്ങള്‍ ഏകദേശം 40-45 വയസ്സാകുമ്പോഴായിരുന്നു. എന്നാല്‍ ഇന്ന്‌ സ്ഥിതി മാറിയിരിക്കുന്നു. 30 വയസ്സ്‌ എത്തുന്നതിന്‌ മുമ്പേ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ ചിലരിലെങ്കിലും കണ്ടുതുടങ്ങുന്നുവെന്നാണ്‌ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സത്വം എന്ന സംഘടനയുടെ അഞ്ച്‌ വര്‍ഷം നീണ്ട പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്‌. അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്‌ക്കുകയും അതുമുഖേന ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരിക പ്രതിഭാസമാണ്‌ ഋതുവിരാമം.

ആധുനിക കാലത്ത്‌ പെണ്‍കുട്ടികള്‍ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുന്നത്‌ തന്നെ 30 വയസ്സോട്‌ അടുക്കുമ്പോഴാണ്‌. അങ്ങനെയെങ്കില്‍ അമ്മയാവുക എന്ന ആഗ്രഹത്തിന്‌ നേരത്തെയുള്ള ആര്‍ത്തവ വിരാമം വിലങ്ങുതടിയാവും. ക്രമരഹിതമായ ആര്‍ത്തവം, ഉറക്കക്കുറവ്‌, വിഷാദം, കടുത്ത ദേഷ്യം, മുടികൊഴിയല്‍, അമിത രോമ വളര്‍ച്ച ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളിലാണ്‌ പൊതുവെ നേരത്തെയുള്ള ആര്‍ത്തവ വിരാമം കണ്ടുവരുന്നത്‌. സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന്‍ ശരീരത്തില്‍ നിന്നും ഇല്ലാതാകുന്നു. യുവത്വം നിലനിര്‍ത്തുന്നത്‌ പ്രധാനമായും ഈ ഹോര്‍മോണ്‍ ആയതുകൊണ്ട്‌ ഇതിന്റെ അഭാവം മൂലം വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയേക്കാം.

പ്രസരിപ്പോടെ ജീവിക്കേണ്ട പ്രായത്തില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ട്‌ ജീവിതം തള്ളിനീക്കാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. അതിനാല്‍ തന്നെ നേരത്തെയുള്ള ഋതുവിരാമത്തില്‍ നിന്നും രക്ഷ നേടാന്‍ സ്ത്രീകള്‍ തന്നെ അവരുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണം. ടെന്‍ഷന്‍ ഫ്രീ ലൈഫ്‌ ആഗ്രഹിക്കുമ്പോള്‍ അതിനുവേണ്ടി സ്വന്തം നിലയിലൊരു പരിശ്രമവും പരിവര്‍ത്തനവുമാണ്‌ ആവശ്യം.

നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ച്‌ ഹോര്‍മോണ്‍ ചികിത്സ സ്വീകരിക്കാവുന്നതാണ്‌. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌ എന്ന കാര്യവും വിസ്മരിച്ചുകൂട. ഈസ്ട്രജന്‍ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ധാരാളം ഉപയോഗിക്കുക, യോഗ പരിശീലിക്കുക, നിത്യവും വ്യായാമം ചെയ്യുക, ഭക്ഷണ ശൈലിയില്‍ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന യൗവനം നിലനിര്‍ത്താന്‍ ആര്‍ക്കും സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.