സേലം: സേലത്ത് മലയാളി വിദ്യാര്‍ത്ഥി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ അതേ കോളേജിലെ 9 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. നാമക്കല്‍ ജ്ഞാനമണി എഞ്ചിനീയറിംഗ് കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്
കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദീപക് ആണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം
ഇന്നലെ മരിച്ച ദീപകിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് വിട്ടുകൊടുക്കാനുള്ള നടപടികള്‍ പോലും ഉണ്ടായില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് വിവരം
കോളേജ് മാനേജ്മെന്റ് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: