കോട്ടയം: താലൂക്ക് എന്‍എസ്എസ് യൂണിയന് മന്നം ബാലസമാജം ത്രിദിന ക്യാമ്പ് ‘ഇന്ദ്രധനുസ്സ് 2013’, 5, 6, 7 തീയതികളില്‍ നടക്കും. തിരുനക്കര മന്നംനഗറില്‍ (എന്‍എസ്എസ് യൂണിയ് ഹാള്‍) 5ന് രാവിലെ 9.30ന് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള പതാക ഉയര്‍ത്തും. മാസ്റ്റര്‍ ചേതന്‍ലാല്‍, മാസ്റ്റര്‍ ആകാശ്(ബ്ലാക്ക് ഫോറസ്റ്റ് ചിത്രത്തിലെ നായകര്‍) എന്നിവര്‍ 10ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 2ന് സ്വാമി വിവേകാനന്ദന് ഇന്ത്യയെ ഉണര്‍ത്തിയ മഹാത്മാവ് എന്ന വിഷയത്തില്‍ ജോര്‍ജ്ജ് പൊടിപ്പാറ ക്ലാസ് നയിക്കും. 4.30ന് പ്രതിഭയോടൊപ്പം പരിപാടിയില്‍ രാജീവ് ആലുങ്കല്‍ അതിഥി ആയി പങ്കെടുക്കും. 6.30ന് കുട്ടികളുടെ നാടക ചലച്ചിത്ര വേദിയെപ്പറ്റി സിനിമാ സംവിധായകന് ജോഷി മാത്യുവുമായി മുഖാമുഖം.
6ന് എം.ആര്.ബാലചന്ദ്രന്റെ യോഗ, എന്‍എസ്എസ് മനുഷ്യവിഭവശേഷി വിഭാഗം സെക്രട്ടറി കെ.ആര്.രാജന്റെ വിജയതീരം, ടി.കെ.രാജഗോപാലിന്റെ മാധ്യമവിചാരം, തിരൂര്‍ മോഹന്‍ കുമാര്‍ മൂസതിന്റെ നര്‍മ്മസംഭാഷണം, ഡോ.വര്‍ഗ്ഗീസ് പുന്നൂസിന്റെ ഡോക്ടറോട് ചോദിക്കാം സംവാദം, പ്രൊഫ. ശരത് പി.നാഥിന്റെ ആചാരവിശേഷ ക്ലാസ്, വിനീത് വി.ചാക്യാരുടെ കൂത്ത്, 7ന് രാവിലെ മന്നത്തുപദ്മനാഭന്‍ നവോത്ഥാന നായകന് എന്ന വിഷയത്തില്‍ യൂണിയന് വൈസ് പ്രസിഡന്റ് എം.ജി.ചന്ദ്രശേഖരന് നായര്‍ നയിക്കുന്ന ക്ലാസ്, ഗാനമേള, എന്നിവയാണ് പ്രധാന പരിപാടികള്‍. എല്ലാ ദിവസവും കുട്ടികളുടെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. ബാലസമാജയൂണിയന് രക്ഷാധികാരി എം.ജി.ചന്ദ്രശേഖരന് നായര്‍ എന്‍എസ്എസ് യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍, ക്യാമ്പ് ഡയറക്ടര്‍ പി.എസ്.ജയരാജന് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: