കുലം പവിത്രം ജനനീ കൃതാര്‍ത്ഥാ
വസുന്ധരാ പുണ്യവതീ ച തേന
ആകാശത്തിന്റെ ദിവ്യ മണ്ഡലത്തില്‍നിന്ന് ഒരു മഹത് ജനനം ഉണ്ടാകുമ്പോള്‍ അതിന് സുകൃതം നിറഞ്ഞ ഒരു കുലം കരുതിയിട്ടുണ്ടാവും. ഇവിടെ കേരളത്തില്‍ ആലുവയിലെ കാലടി ദേശത്ത് ചൊവ്വര ഗ്രാമത്തിലെ അകവൂര്‍ മനയ്ക്ക് ആ ഭാഗ്യം ലഭിച്ചു. കൊല്ലവര്‍ഷം 438-ാമാണ്ട് മീനമാസത്തിലെ പൂരുരുട്ടാതി നക്ഷത്രത്തില്‍ ഭഗവാന് ശ്രീശിവപ്രഭാകരയോഗി അവതാരമെടുത്തു. അതായത് എ.ഡി.1263-ാമാണ്ട് മാര്‍ച്ചുമാസം.
വെള്ളാരംപിള്ളി അംശം എന്ന ബ്രാഹ്മണകുലത്തില്‍ ഇരവിനാരായണന് നമ്പൂതിരിക്കും ഗൗരി അന്തര്‍ജനത്തിനും എട്ടാമത്തെ പുത്രനായി ‘പ്രഭാകരന്’ ഭൂജാതനായി. ‘ആഴ്വേ#ഞ്ചേരി തമ്പ്രാക്കള്‍’ എന്നാല്‍ പേരുകേട്ട ബ്രാഹ്മണ പ്രഭുക്കന്മാരാണ്. ‘ആഴമാനശേരി’ എന്ന ആഢ്യബ്രാഹ്മണകുലമാണ് ആഴ്വാഞ്ചേരി എന്ന് ലോപിച്ചത്.
അവിടെനിന്ന് വിവാഹം കഴിച്ച് അകവൂര്മനയിലെത്തിയ ഗൗരി അന്തര്‍ജ്ജനം സാക്ഷാല്‍ ഗൗരിക്ക് തുല്യം. അനുഗൃഹീതരായ അനേകം സിദ്ധന്മാരുടെ പാരമ്പര്യം അകവൂര്മനയെ ധന്യമാക്കിയിരുന്നു. ‘അകവൂര്‍മന’യില്‍ വന്നുകയറിയ ‘അകവൂര്‍ ചാത്തന്’ നമ്പൂതിരിമാര്‍ക്ക് ദൈവതുല്യനായ ഗുരുവാണ് പറയിപെറ്റ പന്തിരുകുലത്തിലെ ‘ചാത്തന്.’ ചാത്തന് അകവൂര്‍ ചാത്തനായി ഇന്നും സമാരാധ്യനായിരിക്കുന്നു. ‘തിരുവൈരാണിക്കുളം’ ശിവപാര്‍വതീക്ഷേത്രം അകവൂര്മനക്കാരുടെ സ്വന്തംക്ഷേത്രമായിരുന്നു.
ഓച്ചിറ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധിക്ക് കാരണമായത് അകവൂര്ചാത്തനും അകവൂര്മനയ്ക്കലെ നമ്പൂതിരിയും അവിടെ സമാധിയിരിക്കുന്നതുകൊണ്ടാണ് പരബ്രഹ്മം ‘ഒരുമാടപ്പോത്തിന്റെ രൂപത്തില്‍ ചാത്തന് പ്രത്യക്ഷമായ ചരിത്രപ്രധാനമായ സ്ഥലമാണ് ഓച്ചിറയിലെ ‘ഒണ്ടിക്കാവ്’.
ഭഗവാന് പ്രഭാകരയോഗിയുടെ വിഹാരരംഗം ഈ മഹാക്ഷേത്രമായിരുന്നു. കേവലം എട്ടാം വയസ്സില്‍ ഇല്ലം വിട്ടിറങ്ങി. ‘ഗോസായി’യാല്‍ പ്രേരിതനായി ഹിമാലയത്തില്‍ എത്തി തപസ്സാചരിച്ചു. ഭഗവാന് പ്രഭാകരയോഗി ഒരിക്കലും തന്റെ ഭൗതികസാഹചര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല.
കേവലം ഒരു ഭിക്ഷുവിനെപ്പോലെ ആല്‍ത്തറയിലും അമ്പലത്തിണ്ണകളിലും കഴിഞ്ഞുകൂടുവാന്‍ ധൈര്യം കാണിച്ച ആ ത്യാഗത്തിന് മുന്നില്‍ സാക്ഷാല്‍ ‘സൂര്യന്’ പോലും നമിച്ചുപോകും. ‘തപോബലത്തിന്റെ’ സാധ്യതകള്‍ മുഴുവന്‍ മനുഷ്യര്‍ക്ക് നന്മവരുത്തുവാന്വേണ്ടി ദാനം ചെയ്ത ആ മനസ്സിനെ അളക്കാന്‍ ആരാലും സാധ്യമല്ല. അധര്‍മം സഹിക്കാന്‍ ത്രാണിയില്ലാതിരുന്ന ഭഗവാന് ഉടനടി തിരിച്ചടി കൊടുക്കുന്ന പ്രകൃതമായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം.
– രമാദേവി അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: