കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയുടെ പത്തു പവന് കവര്‍ന്ന കേസില്‍ കാമുകന് പൊലീസ് പിടിയിലായി. ചേര്‍ത്തല കണിച്ചികുളങ്ങര ശ്രീഭ്രദത്തില് റോബിന് (26) ആണ് പിടിയിലായത്. അറസ്റ്റിലായ റോബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ചെങ്ങളം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു പരിചയപ്പെടുകയായിരുന്നു. പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്കി സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി 10 പവന് സ്വര്‍ണാഭരണങ്ങള്‍ നല്കി. ഇത് റോബിന് കോട്ടയത്തെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചു. ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ടെന്ന് അറിഞ്ഞതോടെ സ്വര്‍ണം തിരികെ ചോദിച്ചു. എന്നാല്‍ റോബിന് തിരികെ നല്‍കിയത് മുക്കു പണ്ടമായിരുന്നു. ജനുവരിയിലാണ് സംഭവം. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് ചേര്‍ത്തലയില്‍ നിന്നും റോബിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: