കൊച്ചി: ലൗജിഹാദ് കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ എറണാകുളത്തെ സ്വകാര്യ വനിതാഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ എന്‍ഡിഎഫുകാര്‍ തട്ടിക്കൊണ്ടുപോയി.
എറണാകുളം സൗത്ത് ചിറ്റൂര്‍ റോഡ് എസ്എന്‍വി സദനത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നുമുതല്‍ പാര്‍പ്പിച്ചിരുന്ന ആലപ്പുഴ ചാരുമ്മൂട് സ്വദേശിയുടെ മകളെയാണ് കായംകുളത്തെ മീന്‍കച്ചവടക്കാരനായ മുഹമ്മദ് ഷഫീക്കും ഭാര്യ ജമീല, മക്കളായ ഷഹീര്‍, ഷമീര്‍, ഷഫീക് എന്നിവരും 60ഓളം എന്ഡിഎഫുകാരുമടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷഹീറിന്റെ പ്രണയക്കുരുക്കില്‍ വീണ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് കോടതിയില്‍ കുട്ടിയെ ഹാജരാക്കിയിരുന്നു. പത്താം തീയതി വീണ്ടും ഹാജരാക്കണമെന്നും നിര്‍ദ്ദേശത്തോടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അന്ന് കോടതി കുട്ടിയെ എസ്എന്‍വി സദനത്തിലേക്ക് അയച്ചു.
ഇതിനിടയില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ഷഹീര്‍ ആലപ്പുഴ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ അനുമതി കിട്ടിയില്ല. ഷഹീറിന് 21 വയസ് തികഞ്ഞിട്ടില്ലെന്നും കണ്ടെത്തി. ഇതിനെതിരെ ആലപ്പുഴ ജില്ലാ കോടതിയില്‍ ഷഹീര്‍ നല്കിയ ഹര്‍ജിയും തള്ളി. ഹൈക്കോടതിയെ സമീപിക്കാന്‍ ജില്ലാ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതിനിടെ കുട്ടിയെ ഹോസ്റ്റലില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ച രാവിലെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അന്ന് രാത്രി 8.30നാണ് വാര്ഡന് ഇതുസംബന്ധിച്ച പരാതി സൗത്ത് പോലീസ്സ്റ്റേഷനില്‍ നല്കിയിരിക്കുന്നതത്രെ. ഇന്നലെ വൈകിട്ട് 5.30നാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇതെല്ലാം ദുരൂഹതയുണര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ വനിതാഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോയത് ഗുരുതരമായ സംഭവമാണെന്നും ഇതിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്നും വാദിഭാഗം അഭിഭാഷകനായ സി.കെ.മോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: