ഇരിങ്ങാലക്കുട: ഹിന്ദുത്വമെന്ന കാന്‍വാസിലാണ് ഭാരതമെന്ന മനോഹരമായ ചിത്രം വരച്ചിരിക്കുന്നതെന്നും ഹിന്ദുത്വവും ഹിന്ദുവും എവിടെയാണോ ഇല്ലാതാകുന്നത് അവിടെ ഭാരതവും ഇല്ലാതാകുമെന്നും ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടന്ന ആര്.എസ്.എസ്. ജില്ല സാംഘിക്കില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വമില്ലാതാകുന്നിടത്ത് നാടിന്റെ നന്മയുടെ ഉറവ വറ്റി അവിടങ്ങളില്‍ മരുഭൂമികള്‍ സൃഷ്ടിക്കപ്പെടുമെന്നും വിഭജനാനന്തരം 14ശതമാനം ഹിന്ദുജനസംഖ്യയുണ്ടായിരുന്ന പാകിസ്ഥാനില്‍ ഇന്ന് രണ്ടു ശതമാനവും ബംഗ്ലാദേശില്‍ 24ശതമാനമെന്നത് 11ശതമാനമായതും ഇതിനുദാഹരണങ്ങളാണെന്നും നന്ദകുമാര്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളാണ് ആര്‍എസ്എസ് പ്രവൃത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ നന്മക്കുവേണ്ടി സംഘ പ്രവര്‍ത്തനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നും മാര്‍ഗ്ഗം ലക്ഷ്യത്തോളം തന്നെ ശ്രേഷ്ഠമാകണമെന്ന ആദര്ശത്തിലടിയുറച്ചുമാണ് സംഘം പ്രവര്‍ത്തിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത ഭക്തി സ്തോത്രം മാത്രമാണ് സ്വാമി വിവേകാനന്ദന്റെ വാക്കുകളിലെ അന്തസ്സത്ത. ഹിന്ദുധര്‍മ്മം വിട്ട് ഒരാള്‍ മതപരിവര്‍ത്തനം നടത്തിയാല്‍ ദേശത്തിനൊരു ശത്രു ജനിച്ചുവെന്ന് കണക്കാക്കണമെന്ന് പറഞ്ഞ സ്വാമിജിയുടെ വാക്കുകള്‍ ഹിന്ദുക്കള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട, കൊടകര, മാള,ചാലക്കുടി, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ എന്നീ സംഘ താലൂക്കുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സാഘിക്കില് പങ്കെടുത്തു.
ശാരീരിക പ്രദര്‍ശനം, ഗണഗീതം, അമൃതവചനം തുടങ്ങിയവയും നടന്നു. ചടങ്ങില്‍ ജില്ല സംഘചാലക് കെ.എസ്.പദ്മനാഭന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകാര്യവാഹ് പി.എന്‍.ഈശ്വരന്, ജില്ല സേവപ്രമുഖ് ജി.പദ്മനാഭ സ്വാമി, സംസ്ഥാന കാര്യകാരിയംഗം കെ. നന്ദകുമാര്‍, സംസ്ഥാന സഹ പ്രചാരക് സുദര്ശന് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല കാര്യവാഹ് കെ.ആര്.സന്തോഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: