മയാമി: ഒന്നാം സീഡ് സെറീന വില്യംസിന് മയാമി ഓപ്പണ്‍ കിരീടം. രണ്ടാം സീഡ് മരിയ ഷറപ്പോവയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന തോല്പിച്ചത്. സ്കോര്‍ : 4-6, 6-3, 6-0
ആദ്യ സെറ്റില്‍ പൊരുതിതോറ്റ സെറീന അടുത്ത രണ്ടു സെറ്റും അനായാസം നേടി കിരീടം സ്വന്തമാക്കി. ആറാം തവണയാണ് മയാമി ഓപ്പണ്‍ സെറീന നേടുന്നത്.
ക്രിസ് എവര്‍ട്ട്, സ്റ്റെഫി ഗ്രാഫ്, മാര്‍ട്ടീന നവരത്തിലോവ എന്നിവരാണ് ഇതിനുമുമ്പ് ആറുതവണ മയാമി കിരീടം നേടിയിട്ടുള്ളവര്‍.
സെമിയില്‍ സെറീന 6-0, 6-3ന് അഗ്നീസ്ക റഡ്വാന്‍സ്കയെയും ഷറപ്പോവ 6-2, 6-1ന് യെലേന യാങ്കോവിച്ചിനെയും ആണ് തോല്പിച്ചത്.
ബ്രിട്ടന്റെ ആന്‍ഡി മറെയും സ്പെയിന്റെ ഡേവിഡ് ഫെററും മയാമി ഓപ്പണ്‍ ടെന്നീസിന്റെ പുരുഷഫൈനലില് ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: