ന്യൂദല്‍ഹി: ദേശീയപാതയില്‍ ടോള്‍പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
ടോള്‍ പിരിക്കേണ്ടെങ്കില് യൂസര്‍ ഫീയായി ലഭിക്കേണ്ട പണം കേരള സര്‍ക്കാര്‍ നല്‍കണമെന്ന് കേന്ദ്രഗതാഗത മന്ത്രി സി.പി.ജോഷി പറഞ്ഞു.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടിയെടുക്കണമെന്നും സി.പി.ജോഷി പറഞ്ഞു.
ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാരിന് കത്തയയച്ചിരുന്നു.
അറ്റകുറ്റപ്പണികളുടെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: