കൊച്ചി: ജന്മഭൂമി കൊച്ചി യൂണിറ്റില്‍ നിന്ന് വിരമിക്കുന്ന സബ്എഡിറ്റര്‍ എം.ഡി.ദിവാകരന് യാത്രയയപ്പ് നല്കി. യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജന്മഭൂമിയുടെ ഉപഹാരം എം.ഡിയും, ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറും ചേര്‍ന്ന് സമ്മാനിച്ചു. ജന്മഭൂമി സീനിയര്‍ മാനേജര്‍ എന്‍.ഉത്തമന്, അയോധ്യപ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ എം.ആര്.കൃഷ്ണകുമാര്‍, ചീഫ് സബ് എഡിറ്റര്‍ മുരളി പാറപ്പുറം, പാലേലി മോഹന്‍, ഫോട്ടോഗ്രാഫര്‍ ആര്.ആര്.ജയറാം, ആര്.രാധാകൃഷ്ണന്, എന്‍.ഹരിദാസ്, വി.പ്രവീണ്‍കുമാര്‍, എന്‍.പി.സജീവ്, വിനീത വേണാട്ട്, ശ്യാമ ഉഷ എന്നിവര്‍ ആശംസയര്‍പ്പിച്ചു. യൂണിറ്റ് മാനേജര്‍ സജീവ് പി. സ്വാഗതവും, സ്പെഷ്യല്‍ കറസ്പോണ്ടന്റ് രാജേഷ് പട്ടിമറ്റം നന്ദിയും പറഞ്ഞു. എം.ഡി. ദിവാകരന് മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: