തിരുവനന്തപുരം: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച എട്ട് വയസ്സുകാരിക്ക് എച്ച്ഐവി പോസിറ്റീവ് ആയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കമ്മീഷന് അംഗം കെ ഇ ഗംഗാധരന് അടുത്ത ദിവസം വയനാട്ടിലെത്തി തെളിവെടുപ്പ് നടത്തും.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കേസെടുത്തത്.
ആരോഗ്യമേഖലയിലെ ഗുരുതര വീഴ്ചയാണ് എട്ട് വയസ്സുകാരിക്കുണ്ടായ ദാരുണ അവസ്ഥയ്ക്ക് കാരണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വിലയിരുത്തി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് കുട്ടി രക്തം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: